ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ പറയാൻ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു, എആർ റഹ്‌മാൻ. എന്നാൽ ഇക്കാര്യത്തിൽ ഈ അടുത്ത കാലത്ത് ഒരു മാറ്റം വന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീതസംവിധായകൻ എന്ന സ്ഥാനം തെന്നിന്ത്യൻ ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദർ സ്വന്തമാക്കി. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. റഹ്‌മാൻ് 8 എട്ട് കോടിയും.
എന്നൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ പിടിക്കാൻ റഹ്‌മാൻ തയ്യാറെടുക്കുന്നതായാണ് ലഭിക്കുന്ന സൂചന. എ.ആർ.റഹ്‌മാൻ പ്രതിഫലത്തുക 8 കോടിയിൽ നിന്ന് 10ലേക്കുയർത്തിയെന്നാണ് പുതിയ റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. നിലവിൽ നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിന് സംഗീതമൊരുക്കാനാണ് റഹ്‌മാൻ 10 കോടി ആവശ്യപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പ്രതിഫലം കൂട്ടി എ.ആർ.റഹ്‌മാൻ അനിരുദ്ധുമായി മത്സരം നടത്തുകയാണെന്ന അഭ്വൂഹങ്ങൾ പരക്കുന്നുണ്ട്.
പ്രതിഫലത്തിന്റെ കാര്യത്തിൽ എ.ആർ.റഹ്‌മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും വർഷങ്ങളായി സാധിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ അനിരുദ്ധ് രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീതജ്ഞനാകുന്നത് എ.ആർ.റഹ്‌മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ്. ഷാറുഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിനാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങിയിരിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യത്തിലാണ് റഹ്‌മാൻ 8 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തിയത്. ഇതോടെ ഇന്ത്യയിൽ അനിരുദ്ധും റഹ്‌മാനും ഒരേ പ്രതിഫലം കൈപ്പറ്റുന്ന സംഗീതജ്ഞരായി മാറിയിരിക്കുകയാണ്.
അതേസമയം റിപ്പോർട്ടുകൾ പ്രകാരം പ്രതിഫലം കൂട്ടിചോദിച്ച റഹ്‌മാന്റെ തീരുമാനം നിർമ്മാതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രഗത്ഭരായ സംഗീത സംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്‌മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുർന്ന് സംഗീതസംവിധായകന്റെ കാര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.
Comments