പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് ഏഷ്യാകപ്പ് മത്സരങ്ങൾ മാറ്റിയതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്്. പിസിബി ചെയർമാൻ സാക്ക അഷ്‌റഫാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് ജയ് ഷായ്‌ക്ക് ഔദ്യോഗിക കത്ത് അയച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ഇതുവരെ തയ്യാറായിട്ടില്ല.
മത്സരങ്ങൾ കാൻഡിയിൽ നിന്ന് ഹമ്പൻടോട്ടയിലേക്ക് മാറ്റാനുള്ള തീരുമാനവും ശ്രീലങ്കയിലെ മത്സര ക്രമങ്ങൾ എസിസി കൈകാര്യം ചെയ്ത രീതികളിൽ ഉൾപ്പെടെ സാക്ക അഷ്‌റഫ് അതൃപ്തി അറിയിച്ചിട്ടുണ്ട്. എസിസിയിലെ അംഗങ്ങളുമായി ചർച്ചചെയ്യാതെ പാകിസ്താനിൽ നിന്ന് വേദി മാറ്റാൻ കാരണമെന്തെന്നുൾപ്പെടെ കത്തിൽ ചോദിച്ചിട്ടുണ്ട്.
പിച്ചുകൾ ഉൾപ്പെടെ തയ്യാറാക്കാൻ പറഞ്ഞു കൊണ്ട് ശ്രീലങ്കയുടെ ഹെഡ് ക്യൂറേറ്ററെ അയക്കുകയും ബ്രോഡ്കാസ്റ്റ് ക്രൂ ഉൾപ്പെടെ ഹമ്പൻടോട്ടയിലേക്ക്് മാറ്റാനുള്ള സജ്ജീകരണങ്ങൾ ചെയ്തതായും കത്തിൽ അഷ്‌റഫ് പരാമർശിച്ചു. എന്നാൽ പിന്നാലെ സൂചനയുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വേദി മാറ്റം. വേദിമാറ്റം വലിയ നഷ്ടങ്ങളുണ്ടാക്കി വച്ചു എന്നാണ് പരാമർശം.ശ്രീലങ്കയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ചില എസിസി അംഗങ്ങൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.
Comments