ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ് ഡൽഹിയിൽ. റൂറൽ ഡെവലപ്പ്‌മെന്റ് സഹമന്ത്രി ഫാഗൻ സിംഗ് കുലസ്‌തെയാണ് അദ്ദേഹത്തെ വരവേറ്റത്. ഭാരതത്തിൽ എത്തിയ അദ്ദേഹം പ്രമുഖ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
#WATCH | Argentina President Alberto Fernández arrives in Delhi for the G20 Summit.
He was received by MoS for Steel and Rural Development, Faggan Singh Kulaste. pic.twitter.com/hWTmnMb9Ov
— ANI (@ANI) September 8, 2023
“>
ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കൾ ജി20 ഉച്ചകോടിക്കായി ഭാരതത്തിലേക്ക് എത്തുകയാണ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഭാരതത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് 9,10 തീയതികളിലാണ് 18-ാമത് ജി20 ഉച്ചകോടി നടക്കുന്നത്. ഇന്ന് ഭാരത്തത്തിലെത്തുന്ന ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
ജി20യുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് സ്‌നൈപ്പർമാരെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്.
Comments