ശ്രീനഗർ: കശ്മീർ താഴ്‌വരയിൽ നിന്ന് ഭീകരതയെ വേരൊടെ പിഴുതെറിയാൻ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബാരാമുള്ളയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികൾക്ക് ഒരു തരത്തിലും അഭയം നൽകരുതെന്നാണ് ജനങ്ങളോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന. ഇത്രയും ചെയ്താൽ തന്നെ ബാക്കിയുള്ളത് പോലീസും സുരക്ഷാ സേനയും നോക്കികൊള്ളും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രഭരണപ്രദേശത്ത് നിന്ന് ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിലൂടെയും വിഘടനവാദത്തിലൂടെയും ലാഭം കൊയ്യുന്നവരെ തകർക്കാൻ നമ്മുക്ക് സാധിച്ചു. സമാധാനത്തിനും സമൃദ്ധിക്കും ത്വരിതഗതിയിലുള്ള വികസനത്തിനും വേണ്ടിയാണ് ഭരണകൂടത്തിന്റെ ശ്രമം മനോജ് സിൻഹ പറഞ്ഞു.
ബാരാമുള്ളയിലെ സോപോർ നഗരം സ്മാർട്ട് സിറ്റിയായി മാറ്റും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭരണകൂടത്തിന് വികസന പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments