മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പോലീസ് സ്‌റ്റേഷനില്‍ ജീവനൊടുക്കി. വിക്രം അത്വാള്‍ (40) ആണ് അന്തേരി പോലീസ് സ്‌റ്റേഷനിലെ സെല്ലില്‍ തൂങ്ങി മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു. ഇട്ടിരുന്ന പാന്റ്‌സ് ആണ് ഇയാള്‍ തൂങ്ങാന്‍ ഉപയോഗിച്ചത്. ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കെയായിരുന്നു ആത്മഹത്യ. സെപ്റ്റംബര്‍ മൂന്നിനാണ്
രൂപാല്‍ ഓഗ്രെയെ (24) പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫ്ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. മുഖ്യപ്രതി വിക്രം അത്വാളിനെ(40) ആണ് പോലീസ് പിടികൂടിയത്. ശുചീകരണ തൊഴിലാളിയായിരുന്ന പ്രതി യുവതിയെ പീഡിപ്പാക്കാനാണ് ഇവരുടെ ഫ്‌ളാറ്റിലേക്ക് കടന്നുകയറിയത്. യുവതി പ്രതിരോധിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്ന പ്രതി ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം ടോയ്‌ലെറ്റിലേക്ക് മാറ്റിയ ശേഷം ഫ്‌ളാറ്റി വൃത്തിയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
അന്ധേരിയിലെ മാറോളില്‍ ടാറ്റ പവര്‍ സെന്റര്‍ ബസ് സ്റ്റേഷന് സമീപമുള്ള കൃഷന്‍ലാല്‍ മര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്സിലുള്ള ഫ്ളാറ്റിലായിരുന്നു കൊലപാതകംഛത്തീസ്ഗഡ് സ്വദേശിയായ രൂപാല്‍ ഒഗ്രേ എയര്‍ ഇന്ത്യയുടെ പരിശീലനത്തിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്.ഫ്‌ളാറ്റില്‍ സഹോദരിക്കും സഹോദരിയുടെ കാമുകനുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. എട്ട് ദിവസം മുമ്പാണ് സഹോദരിയും കാമുകനും വ്യക്തിപരമായ ആവശ്യത്തിന് നാട്ടിലേക്ക് പോയിരുന്നു.
ഞായറാഴ്ച രാവിലെയാണ് രൂപാല്‍ അവസാനമായി കുടുംബത്തോട് സംസാരിച്ചത്. അതിനാല്‍ ഞായറാഴ്ച ഉച്ചയ്‌ക്കും തിങ്കളാഴ്ച പുലര്‍ച്ചയ്‌ക്കും ഇടയിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ സംശയം. വീട്ടുകാര്‍ വിളിച്ച കോളുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെ കെയര്‍ടേക്കറെ വിവരം അറിയിച്ചു. അയാള്‍ പരിശോധിക്കുമ്പോള്‍ ഫ്‌ളാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീടാണ് മരണ വിവരം അറിയുന്നത്.
Comments