90-ാം ജന്മദിനത്തിൽ ദുബായിൽ സംഗീത കച്ചേരി നടത്താനൊരുങ്ങി പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ. ഇന്നാണ് ആശാ ഭോസ്‌ലെയുടെ ജന്മദിനം. തന്റെ 90-ാം ജന്മദിനം ദുബായിൽ ഗംഭീരമായ സംഗീത പരിപാടിയോടെയാണ് ഗായിക ആഘോഷിക്കുന്നത്. ആശാ ഭോസ്‌ലെയുടെ തന്നെ ജനപ്രിയമായ ഗാനങ്ങൾ കച്ചേരിയില്‍ ആലപിക്കും. ദുബായിലെ കൊക്കകോള അരീനയിൽ ” ആശ@90′ എന്ന പേരിലാണ് കച്ചേരി നടക്കുന്നത്.
“രസകരമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്റെ 90-ാം ജന്മദിനത്തിൽ ഗംഭീരമായ ഒരു കച്ചേരി നടത്താൻ ഞാൻ തീരുമാനിച്ചു. ലോകത്ത് ആരെങ്കിലും ഇത്തരത്തിലൊരു സാഹസിക പ്രവർത്തി ചെയ്തിട്ടുണ്ടോ എന്നെനിക്ക് സംശയമുണ്ട്. 90 വയസ്സായിട്ടും, കച്ചേരി നടത്താൻ ഒരു ഇതിഹാസ ഗായികയ്‌ക്ക് വളരെ എളുപ്പമാണ്. സംഗീതമാണ് എന്റെ ജീവിതം. “എന്നാണ് മാദ്ധ്യമങ്ങളോട് ആശാ ഭോസ്‌ലെ പറഞ്ഞത്.
സാധാരണ തന്റെ ജന്മദിനം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന ഗായിക പാര്‍ട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാൽ, 90 വയസ്സ് തികയുന്ന വേളയിൽ പിറന്നാൾ വ്യത്യസ്തമായി ആഘോഷിക്കാനാണ് ആശാ ഭോസ്‌ലെയുടെ ആഗ്രഹം. എട്ട് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയില്‍ അവര്‍ നേടാത്ത പുരസ്‌കാരങ്ങള്‍ ചുരുക്കമാണ്.
പ്രായത്തിനൊപ്പം തന്നെ സംഗീതവുമായുള്ള തന്റെ ബന്ധം കൂടുതൽ ദൃഢമാക്കുകയായിരുന്നു ആശാ ഭോസ്ലെ.
















Comments