ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ-പാക് മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചതില്‍ പ്രതിഷേധവുമായി ബംഗ്ലാദേശ് ശ്രീലങ്കന്‍ ആരാധകര്‍.ഇത് ക്രിക്കറ്റിന് അപമാനമാണെന്നും അവരുടെ മത്സരത്തിന് മാത്രം റിസര്‍വ് ഡേ അനുവദിച്ചത് നീതികേടാണെന്നും അവര്‍ വാദിക്കുന്നു.
അങ്ങനെ നല്‍കുകയാണെങ്കില്‍ എല്ലാ മത്സരത്തിനും റിസര്‍വ് ഡേ നല്‍കണമായിരുന്നു. എസിസിയുടെ നാണംകെട്ട നിലപാടാണെന്നും അവര്‍ ആക്ഷേപിക്കുന്നു.സോഷ്യല്‍ മീഡിയയിലാണ് ആരാധകര്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെതിരെ രംഗത്തെത്തിയത്.
ശ്രീലങ്കയും ബംഗ്ലാദേശും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. 11,18 തീയതികളാണ് ഇന്ത്യ-പാക് മത്സരങ്ങള്‍ക്ക് റിസര്‍ന് ഡേ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് ഇരു രാജ്യങ്ങളുടെയും ആരാധകരെ ചൊടിപ്പിച്ചത്.
Comments