ലണ്ടൻ : “അല്ലാഹു അക്ബർ” വിളിച്ചുകൊണ്ട് പറക്കുന്ന വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം . ഇസ്രായേലിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള ഹംഗേറിയൻ ബജറ്റ് എയർലൈനിലെ W9 4452 ഫ്ലൈറ്റിന്റെ വാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത് . അൽബേനിയക്കാരനായ വിക്ടർ ട്രോബോലോണി അടക്കമുള്ള യാത്രക്കാരാണ് അക്രമിയെ കീഴടക്കി ‘കൈകാര്യം‘ ചെയ്തത് .
സംഭവത്തെത്തുടർന്ന് വിമാനം സെർബിയയിലെ ബെൽഗ്രേഡിൽ ഇറക്കി. ലണ്ടനിൽ രോഗിയായ അമ്മയെ സന്ദർശിക്കാൻ പോകുകയായിരുന്ന അൽബേനിയക്കാരനായ വിക്ടർ ട്രോബോലോണി,
വിമാനം ഉയർന്ന് പൊങ്ങി അധികം വൈകും മുൻപ് തന്നെ അക്രമി “ദൈവം ഏറ്റവും വലിയവൻ” “അല്ലാഹു അക്ബർ” മുഴക്കി സീറ്റിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു.സീറ്റ് നമ്പറുകളും ഇയാൾ പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ഇയാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു . ഇത് കണ്ടാണ് അക്രമിയെ വിക്ടർ ട്രോബോലോണി ഉൾപ്പെടെയുള്ള യാത്രക്കാർ തടഞ്ഞുനിർത്തി കൈകാര്യം ചെയ്തത് . ഇതിനിടെ വിമാന ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റു .
Comments