തിരുവനന്തപുരം: മയക്കുമരുന്നുമായി സ്വകാര്യ അന്തർസംസ്ഥാന ബസ് ക്ലീനർ പിടിയിൽ. കഴക്കൂട്ടം ചെങ്കോട്ടുകോണം സ്വദേശി വിഷ്ണുവിനെയാണ് എക്‌സൈസ് പിടികൂടിയത്. 27 ഗ്രാമിലധികം മയക്കുമരുന്നാണ് ഇയാളിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നും മയക്കുമരുന്നുകൾ കടത്തി കൊണ്ടുവന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ബെംഗളൂരു-നാഗർകോവ് ദീർഘദൂര ബസിൽ ക്ലീനറായി ജോലിചെയ്യുന്ന ഇയാൾ പണി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിച്ചുവരുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലാവുന്നത്.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്പാനൂർ ബസ് സ്റ്റ്ാൻഡിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനുമുമ്പും ഇയാളിൽ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയിരുന്നതായി പോലീസ് അറിയിച്ചു.
Comments