ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെയും കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയും കടുത്ത വാക്കുകളിൽ വിമർശിച്ച് ജനസേന നേതാവും നടനുമായി പവൻ കല്യാൺ. ഇരു നേതാക്കളും ഹൈന്ദ്വ വിശ്വാസത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിച്ച് നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഹ്‌മണ സമൂഹത്തെ അധിക്ഷേപിക്കുന്ന എന്ന തരത്തിൽ ഹിന്ദുക്കളെ ഒന്നടങ്കം അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മം അനുസരിക്കുന്ന എല്ലാവരേയും നിങ്ങളുടെ വാക്കുകൾ വ്രണപ്പെടുത്തുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. മറ്റ് മതങ്ങളെ അധിക്ഷേപിക്കാൻ നിങ്ങൾക്ക് ഭയമാണ്. ഹിന്ദുവിനെ മാത്രം അധിക്ഷേപിക്കാനുള്ള എന്താണ് നിങ്ങൾക്ക് ധൈര്യം നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല ക്ഷേത്രത്തിൽ നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ചോദ്യം.
ഇത് പറഞ്ഞതിന്റെ പേരിൽ തന്നെ എന്നെ എന്ത് പറഞ്ഞാലും സാരമില്ല. മതേതരത്വത്തിന്റെ പേരിൽ ഹിന്ദുമതത്തെ അപമാനിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ‘ ‘ഒജി’, ‘ഉസ്താദ് ഭഗത് സിംഗ്’ നടൻ പറഞ്ഞു. സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും മറവിൽ ഹിന്ദുവിരുദ്ധ അഭിപ്രായങ്ങൾ പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്നും പവൻ കല്യാൺ പറഞ്ഞു.
Comments