ബെംഗളുരു: ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ-01 ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തൽ വിജയകരം. ഇന്ന് പുലർച്ചെ 02.45 ഓടെയാണ് ആദിത്യ നാലാം ഭ്രമണപഥത്തിലേക്ക് കടന്നത്. നിലവിൽ ഭൂമിയിൽ നിന്നും കുറഞ്ഞത് 296 കി.മിയും കൂടിയത് 71,767 കിമി ദൂരത്തിലുമുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
ബെംഗളുരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിച്ചത്. സെപ്റ്റംബർ 15 നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. പുലർച്ചെ 2 മണിയോടെ ഭ്രമണപഥം ഉയർത്തൽ നടക്കും. ശേഷം അഞ്ചാം ഭ്രമണപഥത്തിൽ കടന്ന ശേഷം എൽ-01 പോയിന്റിലേക്കുള്ള സഞ്ചാരം തുടരും.
Aditya-L1 Mission:
The third Earth-bound maneuvre (EBN#3) is performed successfully from ISTRAC, Bengaluru.ISRO's ground stations at Mauritius, Bengaluru, SDSC-SHAR and Port Blair tracked the satellite during this operation.
The new orbit attained is 296 km x 71767 km.… pic.twitter.com/r9a8xwQ4My
— ISRO (@isro) September 9, 2023
സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ആദിത്യ എൽ1 വിക്ഷേപിക്കുന്നത്. 15 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യ സ്ഥാനത്തെത്തുക.
കഴിഞ്ഞ ദിവസം പേടകം പകർത്തിയ ചിത്രം ഇസ്രോയുടെ പുറത്തുവിട്ടിരുന്നു. ഉപഗ്രഹം 70 സെമി ഗ്രോത്ത് ഇന്ത്യ ടെലിസ്‌കോപ്പ് ആണ് വിജയകരമായി ചിത്രം പകർത്തിയത്. മുകളിൽ വലത് വശത്ത് നിന്നും താഴെ ഇടത്തേക്ക് സഞ്ചരിക്കുന്ന ഡയഗണൽ സ്ട്രീക്ക് കാണിക്കുന്ന തരത്തിലാണ് ചിത്രം.
Comments