ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ അത്ഭുതപ്പെട്ട് ലോകനേതാക്കൾ. കയ്യിൽ പണമില്ലാതെ പണമിടപാട് നടത്തിയതിന്റെ ആശ്ചര്യത്തിലാണ് നേതാക്കൾ. ഭാരത് മണ്ഡപത്തിലെത്തി യുപിഐ പണമിടപാട് നടത്തുന്ന ബ്രസീൽ പ്രതിനിധിയുടെ വീഡിയോ വൈറലാണ്.
തനതായ കരകൗശല ഉത്പന്നങ്ങളുടെ വമ്പൻ സ്റ്റാളാണ് ലോകനേതാക്കൾക്കായി ഭാരത് മണ്ഡപത്തിലൊരുങ്ങിയത്. ഇവിടെ തമിഴ്‌നാടിന്റെ കരകൗശല സ്റ്റാളിലെത്തിയ പ്രതിനിധിയാണ് യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്തിയത്. ഇത്രമാത്രം ഡിജിറ്റൽ സൗകര്യങ്ങളിൽ നിങ്ങൾ അനുഗ്രഹീതരാണെന്നും ഏറെ പ്രചോദനമാണ് ഇത് നൽകിയതെന്നും പ്രതിനിധി പറഞ്ഞു.
UPI is Making a Global Mark!
A #G20 delegate from Brazil visits the Crafts Bazaar at Bharat Mandapam and pays using UPI.#G20India pic.twitter.com/pMEgEXGmqO
— Dr Mansukh Mandaviya (@mansukhmandviya) September 9, 2023
ഇന്ത്യയുടെ സുഗമ ഡിജിറ്റൽ സംവിധാനങ്ങൾ അനുഭവിച്ചറിയാനുള്ള അവസരം കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. വിദേശ പ്രതിനിധികൾക്ക് യുപിഐ വാലറ്റുകളിൽ 1000 രൂപ വീതമാണ് നൽകിയത്. ഇതിനായി 10 ലക്ഷത്തിലധികം തുകയാണ് മാറ്റിവെച്ചത്. ഇടപാട് നടത്തുന്നതിനായി ‘ജി20 ഇന്ത്യ’ മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും ഭാഷകളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരുന്നു ആപ്പി്‌ന്റെ വികസനം.
ഇതിന് പുറമേ പ്രതിനിധികൾക്ക് ഇന്ത്യയിലെ ഡിജിറ്റൽ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേർകാഴ്ച നൽകാനായി ‘ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോണും’ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഭാരത് മണ്ഡപത്തിലെ 414 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സാണുകളൊരുക്കിയിരിക്കുന്നത്.
Immerse Yourself in India’s Digital Revolution!
Step into the future as India brings its technological prowess to life at the @_DigitalIndia Experience Zone at #G20Summit2023.
From the groundbreaking #AskGITA where ancient wisdom meets cutting-edge AI to flagship initiatives… pic.twitter.com/tZU3WdaU9s
— Ministry of Information and Broadcasting (@MIB_India) September 9, 2023
ഡിജിറ്റൽ വ്യാപരത്തിനായി രാജ്യമെമ്പാടും ഏകീകൃത സംവിധാനമായ ഒഎൻഡിസി, വ്യക്തിഗത രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കുന്നതിന് ഡിജി ലോക്കർ, ആരോഗ്യമേഖലയെ ഡിജിറ്റലാക്കുന്ന ഇ-സഞ്ജീവനി തുടങ്ങിയവയും ലോകനേതാക്കൾക്ക് പരിചയപ്പെടുത്തി നൽകാൻ ജി20 വേദിക്കായി.
















Comments