ബെംഗളൂരു: മലയാളി വിദ്യാർത്ഥി കർണാകയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ. ചെങ്ങന്നൂർ സ്വദേശി എം. അഖിലേഷാണ് തൂങ്ങി മരിച്ചത്. കോളാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളേജിലെ ബിപിടി 2-ാം വർഷ വിദ്യാർത്ഥിയായിരുന്നു അഖിലേഷ്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലെത്തിയ അഖിലേഷ് ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ഇതേ തുടർന്ന് ഹോസ്റ്റലിലെ മറ്റു കുട്ടികൾ ചേർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ അഖിലേഷിനെ കാണുന്നത്.
അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടിലേക്ക് വരാനായി കേeളേജ് അവധി നൽകാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നാട്ടിലെത്താൻ അഖിലേഷ് വിമാന ടിക്കറ്റടക്കം എടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനായ എം.സി. മനുവിന്റെയും വി.ജെ. ശ്രീകലയുടെയും മകനാണ് അഖിലേഷ്.
Comments