എള്ള് വിത്തിനോട് സാമ്യം തോന്നുന്നവയാണ് ചിയ വിത്തുകൾ. ചൈനീസ് വിഭവങ്ങളിലെ മുഖ്യ ആകർഷണം കൂടിയാണ് ഇവ. പലരും പുഡിംഗ്, സാലഡുകൾ എന്നിവയിൽ ചേർത്താണ് ചിയ വിത്തുകൾ കഴിക്കാറുള്ളത്. പ്രോട്ടീനും ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്ന നാരുകളും അധികമായി ചിയാ വിത്തുകളിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ആഹാര രീതിയിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ അറിയാം…
ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ചിയ വിത്തുകൾ ഉപയോഗിക്കുക. ചിയ വിത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വിശപ്പ് കുറയ്‌ക്കാൻ സഹായിക്കും. ഇൻഫ്ളമേഷൻ അഥവാ വീക്കം കുറയ്‌ക്കാൻ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണ് ചിയ വിത്തുകൾ.
ചിയ വിത്തിൽ നാരുകളും ഒമേഗ -3 യും കൂടുതലാണ്. ഇവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. ഇവയിൽ ലയിക്കുന്ന നാരുകൾ കൂടുതലായുള്ളതിനാൽ ഇത് രക്തത്തിലെ മോശം കൊളസ്‌ട്രോളും കുറയ്‌ക്കാൻ സഹായിക്കും.ചിയ വിത്തിൽ അസ്ഥികളുടെ ആരോഗ്യത്തിന് നിർണായകമായ നിരവധി പോഷകങ്ങൾ ഉൾപ്പെടുന്നു. കാൽസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയാലും സമ്പുഷ്ടമാണ് ചിയ വിത്ത്.
ചിയ വിത്തുകൾ എങ്ങനെ കഴിക്കാം
1. ചിയ ഡ്രിംഗ്
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളമെടുക്കുക. അതിലേയ്‌ക്ക് അരസ്പൂൺ ചിയ വിത്തുകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം അതിലേയ്‌ക്ക് ഒരു സ്പൂൺ നാരങ്ങ നീരും ഒരു സ്പൂൺ തേനും ചേർക്കുക. ഒന്നു കൂടി ഇളക്കിയ ശേഷം ചൂടോടെ കുടിക്കുക.

2. ചിയ വിത്ത് പുഡ്ഡിങ്ങ്
കുറച്ച് പാലെടുത്ത് ചിയ വിത്തുകൾ ഇതിലേക്ക് ഇട്ട് വെയ്‌ക്കുക. കുറച്ച് തേൻ കൂടി ചേർത്ത് രാത്രി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രാവിലെ ബെറികൾ, നട്‌സ്,ഗ്രാമ്പൂ എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

3. ചിയ വിത്ത് സ്മൂത്തി
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ചിയ സ്മൂത്തി. അൽപം ചിയ വിത്തും പാലും നന്നായി ചേർത്ത് മിക്‌സിയിൽ അടിച്ചെടുത്താൽ മതിയാകും. ഇതിലേക്ക് വേണമെങ്കിൽ പഴങ്ങളും ചേർക്കാം. വയറ് നിറഞ്ഞിരിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ധാരാളം പോഷകങ്ങളും ലഭിക്കും.

4. ചിയ വിത്തും ഓട്‌സും
ഓട്‌സ്-ചിയ ഭക്ഷണത്തോളം മികച്ചൊരു പ്രാതൽ ഇല്ലെന്ന് തന്നെ പറയാം. അൽപം പാലിൽ ഓട്‌സും ഒരു സ്പൂൺ ചിയ വിത്തും ചേർത്ത് രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ച് പിറ്റേന്ന് രാവിലെ ഇതിലേയ്‌ക്ക് ബെറികൾ, നട്‌സ് എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

5. ചിയ പാൻ കേക്ക്
ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഗോതമ്പ് പൊടി, ചിയ വിത്ത് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കി പാൻ കേക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനൊപ്പം ബട്ടർ, മേപ്പിൾ സിറപ്പ്, ചിയ വിത്ത് എന്നിവയും ചേർത്ത് കഴിക്കാം.

















Comments