ഡിജിറ്റൽ ലോകത്തിൽ വളരെ പെട്ടന്നാണ് പുത്തൻ കണ്ടുപിടിത്തങ്ങൾ ഉണ്ടാവുന്നത്. കയ്യിൽ പണം വെക്കാതെ പണം അടയ്‌ക്കാനുള്ള സാങ്കേതികവിദ്യ ഭാരത്തെ മാറ്റിമറിച്ചതോടെ അതിൽ വരുന്ന മാറ്റങ്ങൾ കൗതുകത്തോടെയാണ് ലോകം നോക്കി കാണുന്നത്.
ഇപ്പോഴിതാ ഫിൻടെക് സ്ഥാപനമായ പേടിഎം പുതിയ പേടിഎം കാർഡ് സൗണ്ട്‌ബോക്‌സാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ പേയിമെന്റുകൾക്ക് പുറമെ കാർഡ് പേയിമെന്റുകളും നടത്താൻ കഴിയുന്ന സംവിധാനമാണിത്. 999 രൂപയാണ് വിലയായി വരുന്നത്.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന പേടിഎം സേവനം ഇന്ത്യൻ ബിസിനസ്സുകൾ മുന്നോട്ടു നയിക്കുന്നതിൽ ഒരു നാഴികക്കല്ലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടുത്ത ഘട്ടമായ പേടിഎം കാർഡ് സൗണ്ട് ബോക്‌സ്, ഉപഭോക്താക്കൾക്ക് സെർവർഡൗൺ പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് അവതരിപ്പിച്ചിരിക്കുന്നത്. കാർഡ് ഉപയോഗിച്ച് എളുപ്പത്തിൽ പണമിടപാട് നടത്താൻ ഇത്തരം സംവിധാനങ്ങൾ സഹായിക്കുമെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ പറഞ്ഞു. 550 നഗരങ്ങളിലേക്ക് സംവിധാനം വ്യാപിക്കുന്നതിനായുള്ള നീക്കങ്ങൾ നടക്കുന്നതായും പേടിഎം സഹസ്ഥാപകൻ ഭാവേഷ് ഗുപ്ത അറിയിച്ചു. 5,000 രൂപയോളം പണമിടപാട് ഇതിലൂടെ നടത്താൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
















Comments