ഓസ്‌കർ അവാർഡ് നേടിയ ചിത്രം ‘ആർആർആർ’ വീണ്ടും വാർത്തകളിൽ നിറയുന്നു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ‘RRR’ നെ പ്രശംസിക്കുകയും ചിത്രം തന്നെ ഏറെ ആകർഷിച്ചതായും പറഞ്ഞു. പിന്നാലെ ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലി ലുല ഡ സിൽവയോട് നന്ദി പറഞ്ഞ് രംഗത്തെത്തി.
‘ ഇന്ത്യൻ സിനിമകൾ കാണുന്നുവെന്ന് പലർക്കും അറിയില്ല. RRR ഒരു മൂന്ന് മണിക്കൂർ ഫീച്ചർ ഫിലിമാണ്. അതിശയിപ്പിക്കുന്ന നൃത്തത്തിനൊപ്പം നിരവധി രസകരമായ രംഗങ്ങളും ഇതിലുണ്ട്. ഇന്ത്യയിലെയും ഇന്ത്യക്കാരുടെയും മേലുള്ള ബ്രിട്ടീഷ് നിയന്ത്രണത്തെ സിനിമ വിമർശിക്കുന്നു. ഈ ചിത്രം ലോകമെമ്പാടും ഒരു ബ്ലോക്ക്ബസ്റ്റർ ആകേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ആരെങ്കിലും എന്നോട് സംസാരിക്കുമ്പോഴെല്ലാം ഞാൻ അവരോട് ചോദിക്കും, നിങ്ങൾ മൂന്ന് മണിക്കൂർ സിനിമയിൽ കലാപവും വിപ്ലവവും കണ്ടിട്ടുണ്ടോ? അതുകൊണ്ട് തന്നെ ചിത്രത്തിന്റെ സംവിധായകരെയും അഭിനേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. കാരണം ഈ സിനിമ എന്നെ വിസ്മയിപ്പിച്ചു.”- ലുല ഡ സിൽവ പറഞ്ഞു.
പിന്നാലെ ‘ നിങ്ങളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി. നിങ്ങൾ ഇന്ത്യൻ സിനിമയെ പരാമർശിക്കുകയും RRR ആസ്വദിക്കുകയും ചെയ്തു എന്നറിയുന്നത് ഹൃദയഹാരിയാണ്!! ഞങ്ങളുടെ ടീം ആഹ്ലാദഭരിതരാണ്. ‘ – എന്ന് എസ് എസ് രാജമൗലി കുറിച്ചു.
Comments