ബെംഗളൂരു: കർണാടകയിലെ ഹൊന്നാവറിൽ പകുതി അഴുകിയ നിലയിൽ തിമിംഗല ജഡം തീരത്തടിഞ്ഞു. മത്സ്യത്തൊഴിലാളികളാണ് 46 അടിയുള്ള തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ബാലീൻ അല്ലെങ്കിൽ ബ്രൈഡ്‌സ് വിഭാഗത്തിൽ പെടുന്ന തിമിംഗലമാണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ വിശദമായ പരിശോധനയ്‌ക്ക് ശേഷമേ അറിയാൻ സാധിക്കുകയുള്ളെന്ന് വിദഗ്ധർ അറിയിച്ചു.
വളരെ അപൂർവ്വമായാണ് ഇവയെ പശ്ചിമ തീരങ്ങളിൽ കാണപ്പെടാറുള്ളത്. അതീവ സംരക്ഷണ മേഖയിലാണ് തിംമിംഗലം അടിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ എത്തിച്ചേരാൻ പ്രയാസകരമാണെന്ന് ഹൊന്നാൻ മറൈൻ വിദഗ്ധനായ പ്രകാശ് മേത്ത പറഞ്ഞു. ജഡം അഴുകിയ നിലയിലായതിനാൽ ഏതിനത്തിൽ പെടുന്ന തിമിംഗലമാണെന്നുള്ള വിവരങ്ങളും ചത്തതിനുള്ള കാരണങ്ങളും നിർണയിക്കാൻ വിശദ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments