ഹനോയ്: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി വിജയകരമായി നടന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദി അറിയിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് നരേന്ദ്രമോദിയുമായി പ്രത്യേകം ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.
‘പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിനും ആതിഥ്യമര്യാദയ്ക്കും ജി20 ആതിഥേയത്വം വഹിച്ചതിനും ഒരിക്കൽ കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവേളയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്തും എന്നതിനെക്കുറിച്ച് അദ്ദേഹവുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു’ അദ്ദേഹം പറഞ്ഞു
‘ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് വേണ്ടി ഓരോ രാജ്യത്തിന്റെയും പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നിമിഷമയിരുന്നു ജി20. കാലാവസ്ഥാ പ്രതിസന്ധികൾ പരിഹരിക്കുക, ഭക്ഷ്യസുരക്ഷയും വിദ്യാഭ്യാസവും ശക്തിപ്പെടുത്തുക, ആരോഗ്യ സുരക്ഷ മുന്നോട്ട് കൊണ്ടുപോകുക എന്നീ വിഷയങ്ങളെ കുറിച്ചും വിപുലമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ബൈഡൻ വ്യക്തമാക്കി.
Comments