തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് പ്രഥമ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്കാണ് വിഴിഞ്ഞത്ത് ആദ്യ കപ്പല്ലെത്തുക. ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അദ്ധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അതേസമയം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിനൊപ്പം വിഴിഞ്ഞംകാർക്ക് അദാനിയുടെ വക സമ്മാനമുണ്ട്. അദാനിയുടെ ഗുജറാത്തിലെ മുന്ദ്ര പോർട്ടിലേക്കുള്ള രണ്ട് ക്രെയിനുകളും ഇതേ കപ്പലിലുണ്ടെന്നാണ് വിവരം. അവ ഇറക്കിയ ശേഷമാവും വിഴിഞ്ഞത്തേക്ക് എത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും രണ്ട് യാർഡ് ക്രെയിനുകളുമാണ് ആദ്യ കപ്പലിൽ എത്തുന്നത്. പിന്നാലെ ആറു കപ്പലുകൾ കൂടി വരും. ഏഴു വലിയ ക്രെയിനുകളും 25 ചെറിയ ക്രെയിനുകളും ഇതിലുണ്ടാകും. ഇതോടെ ഓണസമ്മാനമായി കപ്പൽ അടുപ്പിക്കുമെന്ന അദാനി പോർട്സിന്റെ വാഗ്ദാനമാണ് യാഥാർത്ഥ്യമാവുന്നത്.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്‌ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം. പുലിമൂട്ടിന്റെ മുക്കാല്‍ ഭാഗവും നിര്‍മ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും ഈ മാസം 20 ന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
Comments