കൊൽക്കത്ത: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കിയ മമതാ, എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ആദ്യം സംസാരിക്കണമെന്നും തുടർന്ന് അന്വേഷണം നടത്തണമെന്നും നിർദേശിച്ചു. ദേശീയ മാദ്ധ്യമമായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതികാരബുദ്ധിയോടെ ആരോടും പെരുമാറരുതെന്നും അവർ പറഞ്ഞു. തൃണമൂൽ എംപി അഭിഷേക് ബാനർജിയെ സ്കൂൾ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചതിനെയും മമത കുറ്റപ്പെടുത്തി.
#WATCH | On the arrest and judicial custody of former Andhra Pradesh CM and TDP Chief N Chandrababu Naidu, West Bengal CM Mamata Banerjee says, " I don't like the arrest of Chandrababu Naidu, if there is some mistake, you should talk and conduct an investigation. Nothing should… pic.twitter.com/wnIeBNAzCb
— ANI (@ANI) September 11, 2023
അഭിഷേക് ബാനർജിയെ ഉപദ്രവിക്കുകയാണ്. അനാവശ്യമായാണ് ഇഡി വിളിപ്പിച്ചിരിക്കുന്നത്. അതുപോലെ തന്നെ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റും അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ടിഡിപി പ്രവർത്തകർ പ്രക്ഷോഭം തുടരുകയാണ്. 371 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു നായിഡു സിഐഡിയുടെ അറസ്റ്റിലായത്. മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന ഫണ്ടിൽ നിന്നും കോടികൾ മുക്കിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്.
Comments