ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഏഷ്യാകപ്പ് ഗ്രൂപ്പ് മത്സരങ്ങൾക്കിടെയാണ് ജസ്പ്രീത് ബുമ്ര ആൺകുഞ്ഞിന് ജന്മം നൽകിയത്. മഴ മൂലം മത്സരം നിർത്തിവച്ചതിനിടെയാണ് ബുമ്രയുടെ കുഞ്ഞിന് സമ്മാനവുമായി പാക് താരം ഷഹീൻ അഫ്രിദി സേ്റ്റഡിയത്തിലെത്തിയതും ആരാധകരുടെ കൈയ്യടി നേടിയതും. ഇതിനിടെയാണ് ഇന്ത്യൻ പവലിയന്റെ ഭാഗത്തേക്ക് എത്തി ഷഹീൻ ബുമ്രയുടെ കൈയിൽ സമ്മാനപ്പൊതി നൽകിയത്.
പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ബുമ്രയ്‌ക്കും ഭാര്യ സഞ്ജന ഗണേശനും ആശംസകൾ താരം ആശംസകൾ അറിയിക്കുകയും ചെയ്തു. ബുമ്രയും സഞ്ജനയും ഷഹീന് നന്ദി പറഞ്ഞും എക്സിൽ പോസ്റ്റ് ചെയ്തു.
Spreading joy 🙌
Shaheen Afridi delivers smiles to new dad Jasprit Bumrah 👶🏼🎁#PAKvIND | #AsiaCup2023 pic.twitter.com/Nx04tdegjX
— Pakistan Cricket (@TheRealPCB) September 10, 2023
“>
സമൂഹമാദ്ധ്യമങ്ങളിൽ ബുമ്രയ്‌ക്ക് സമ്മാനം നൽകുന്ന ദൃശ്യങ്ങൾ ഇതോടെ വൈറലായി. ഗ്രൗണ്ടിൽ പോരാടുമെങ്കിലും ബൗണ്ടറിക്കു പുറത്ത് തങ്ങൾ സാധാരണ മനുഷ്യരാണെന്നായിരുന്നു ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ഷഹീൻ എക്സിൽ കുറിച്ചത്. ‘ഈ സ്നേഹത്തിൽ അതിയായ സന്തോഷം’ എന്നാണ് ഷഹീന് നന്ദി പറഞ്ഞ് ബുമ്ര കുറിച്ചത്.
Comments