യുഎസ് ഓപ്പണിൽ 24-ാം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി നോവാക്ക് ജോക്കോവിച്ച്. യുഎസ് ഓപ്പണിൽ ദാനിയേൽ മെദ്വെദേവിനെയാണ് ഫൈനലിൽ ജോക്കാവിച്ച് കീഴടക്കിയത്. 6-3, 7-6, 6-3 എന്ന സ്‌കോറിനായിരുന്നു ജയം.പുരുഷ സിംഗിൾസിൽ ജോക്കോവിച്ചിന്റെ 36-ാമത്തെ ഫൈനലായിരുന്നു ഇന്നതേത്. ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ സെറീന വില്യംസിന്റെ റെക്കോർഡും ഇതോടെ താരം മറികടന്നു.
ലോസ് ഏഞ്ചൽസിലെ മരണപ്പെട്ടുപോയ സുഹൃത്തും ബാസ്‌ക്കറ്റ്ബോളിലെ ഇതിഹാസ താരമായ ലോസ് ഏഞ്ചൽസ് ലോക്കേഴ്സ് താരം കോബി ബ്രയാന്റിനാാണ് താരം വിജയം സമർപ്പിച്ചത്. കോബി ബ്രയാന്റെ ജഴ്സി നമ്പറായ 24, സ്വന്തം ജേഴ്സിയിൽ എഴുതിയാണ് ജോക്കോവിച്ച് ഫൈനലിന് ഇറങ്ങിയത്. കോബിയുടെ കണ്ണീരോർമ്മകൾ താരം വിജയത്തിന് പിന്നാലെ പങ്കു വെയ്‌ക്കുകയും ചെയ്തു.
Comments