എറണാകുളം: പൊതു നിരത്തിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെയായും ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കും ജില്ലയിൽ ഈടാക്കിയത് 58,30,630 രൂപ. തദ്ദേശ വകുപ്പ് പ്രിൻസിപ്പിൾ ഡയറക്ടർ എംജി രാജമാണിക്യത്തിന്റെയും ജില്ലാ കളക്ടർ എൻ.എസ.കെ ഉമേഷിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിച്ച നിയമനടപടികളിലും ജില്ലാതല സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ ചുമത്തിയ പിഴകളും ചേർത്തുള്ള കണക്കുകളാണ് യോഗത്തിൽ അവതരിപ്പിച്ചത്.
നിയമവിരുദ്ധമായി മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ജില്ലാതല സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ 900 അധികം പരിശോധനകളിൽ 680 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി 11,76,500 രൂപയാണ് പിഴയായി ഈടാക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ നടത്തിയ പരിശോധനയിൽ 3136 കേസുകളാണ് നിയമവിരുദ്ധമായി മാലിന്യം തള്ളിയതുമായി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമെ 88 വാഹനങ്ങളു അധികൃതർ പിടിച്ചെടുത്തു. 46,54,130 രൂപയാണ് പിഴയായി ഈടാക്കിയത്.
Comments