മനസ്സിനെയും ശരീരത്തിനെയും ഒരുപേലെ ശുചീകരിക്കുന്ന ശാസ്ത്രമാണ് യോഗ.ചിത്തവൃത്തി നിരോധത്തിലൂടെ മനസ്സിനെ വരുതിയിൽ വരുത്താൻ പതഞ്ജലി മഹർഷി നിർദ്ദേശിക്കുമ്പോൾ,മനസ്സ് കുടികൊള്ളുന്ന ശരീരം മാലിന്യമുക്തമാക്കേണ്ടത് യോഗിയുടെകടമയായി ഹഠയോഗം പ്രസ്താവിക്കുന്നു.ശരീര ശുചീകരണത്തിനായി യോഗ ശാസ്ത്രം,ഹഠയോഗ പ്രദീപികയിൽ ഷട്ക്രിയകൾ വർണ്ണിക്കുന്നുണ്ട്.
ആയുർവേദത്തിൽ പഞ്ചകർമ്മപോലെ ശരീരത്തിൽ ദുഷിച്ചിരുന്ന ദോഷങ്ങളെ പുറന്തള്ളുന്ന ആറ് ക്രിയകളാണ് ഷട്ക്രിയകൾ.ഷട്കർമ്മങ്ങൾ എന്നും പര്യായം ഉണ്ട്.
ധൗതി, വസ്തി, നേതി, ത്രാടകം, നൗലി, കപാലഭാതി,എന്നിവയാണ് ആറു ക്രിയകൾ.
ധൗതി
‘ധൗതി’ എന്ന വാക്കിനർത്ഥം കഴുകൻ എന്നാണ് വായ് മുതൽ മലദ്വാരം വരെ അന്നനാളത്തെ പൂർണമായി ശുചിയാക്കുന്ന പ്രക്രിയയാണ് ധൗതി.മാത്രമല്ല പല്ല്,കണ്ണ്,നാക്ക്,ആമാശയം,എന്നിവ ശുചിയാക്കലും ഇതിൽപ്പെടും വാതസാര ധൗതി,വഹ്നിസാര ധൗതി,വാരിസാര ധൗതി, ബഹസ്കൃത ധൗതി, ദന്തമൂല ധൗതി, ജിഹ്വമൂല ധൗതി, കർണമൂല ധൗതി ,കപാൽ ധൗതി, നേത്ര ധൗതി, ഹൃദ് ധൗതി, വമന ധൗതി, വസ്ത്ര ധൗതി, മൂലശോധന, എന്നീ ക്രിയകൾ ഇതിൽ ഉൾപ്പെട്ടതാണ്
വസ്തി
വസ്തി എന്നത് വൻകുടൽ ശുചിയാക്കുന്ന പ്രക്രിയയാകുന്നു.അവ രണ്ടു വിധത്തിലുണ്ട്, ജല വസ്തി,സ്ഥല വസ്തി.
നേതി
നാസികയിലേക്കുള്ള പ്രവേശന ദ്വരങ്ങളും ,നാളികകളും ശുചിയാക്കുന്ന പ്രക്രിയയാണ് നേതി. ജലനേതി, സൂത്രനേതി, മധുനേതി, ദുഗ്‌ദ്ധനേതി , എന്നിങ്ങനെ പലവിധമുണ്ട്.
നൗലി
ഉദരഭാഗത്തുള്ള ആന്തരികാവയങ്ങൾക്ക് ബലവുംശുചിയും നൽകുന്ന ക്രിയയാണ് നൗലി. അവ വാമ, മധ്യമ, ദക്ഷിണ എന്നീ മൂന്നു തരത്തിൽ പരിശീലിക്കുന്നു.
ത്രാടകം
സുഖമായുള്ള ആസനത്തിൽ ഇരുന്ന് ഒരു ബിന്ദുവിൽ ദൃഷ്ടി കേന്ദ്രീകരിച്ച് നോക്കിയിരിക്കുക.അല്പസമയം കഴിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വന്ന്, കണ്ണിലെ മാലിന്യങ്ങൾ നീങ്ങുന്നു. ഒരു ദീപം 5 അടി അകലെ വച്ച് അതിൽ തന്നെ നോക്കിയിരുന്ന് ത്രാടകം അഭ്യസിക്കുന്നവരുണ്ട്. അന്തരംഗത്രാടകം ,ബഹിരംഗത്രാടകം എന്നീ രണ്ട് വിധത്തിലുണ്ട്
കപാലഭാതി
തലച്ചോറിന്റ മുൻഭാഗം ശുചീകരിക്കുന്ന ലളിതമായ ശ്വാസ പ്രക്രയയ്ണ് കപാലഭാതി. അവ വ്യുത്കർമ്മം ,ശീതകർമ്മം , വാമകർമ്മം , എന്നീ മൂന്നു ക്രിയയിൽ അഭ്യസിക്കുന്നു.
ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.
യോഗയെക്കുറിച്ചും മറ്റുള്ള വിഷയങ്ങളെക്കുറിച്ചും ഡോക്ടർ അക്ഷയ് എം വിജയ് ജനം ടിവി വെബ്സൈറ്റിൽ എഴുതിയിരിക്കുന്ന ലേഖനങ്ങൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/dr-akshay-m-vijay/
Comments