ആഗോളതലത്തിൽ ഭാരതത്തിന്റെ നേതൃത്വത്തിന്റെ തെളിവാണ് ജി20 ഉച്ചകോടിയെന്ന് ബോളീവുഡ് നടി ആലിയ ഭട്ട്. ഇന്ത്യയ്‌ക്ക് ഇത് ചരിത്ര നിമിഷമാണെന്നും രാഷ്‌ട്രങ്ങൾ തമ്മിലുള്ള ഐക്യം വളർത്തിയെടുക്കുകയും സഖ്യങ്ങൾ ഉട്ടിയുറപ്പിക്കുകയും ചെയ്ത ഉച്ചകോടി അഭിമാന നിമിഷമാണെന്നും നടി കൂട്ടിച്ചേർത്തു. വിജയകരമായ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേരുന്നു എന്നും നടി കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത് നടൻ രൺവീർ കപൂർ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അഭിനന്ദനങ്ങൾ അറിയിച്ചത്. വിജയകരമായ ജി20 ഉച്ചകോടി ആതിഥേയത്വം വഹിച്ചതിനും ഭാവി പുരോഗതിക്കായി രാഷ്‌ട്രങ്ങളെ തമ്മിൽ ഒന്നിപ്പിച്ചതിനും പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു രൺവീറിന്റെ വാക്കുകൾ. ജി20 ഉച്ചകോടിയിൽ അദ്ധ്യക്ഷ പദത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ജി20 ഉച്ചകോടിയ്‌ക്ക് രാജ്യം അദ്ധ്യക്ഷത വഹിച്ചതിന് നിരവധി താരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്. താരങ്ങൾക്ക് പുറത്ത് മറ്റ് മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും അഭിനന്ദിച്ചിരുന്നു. സുപ്രധാനമായ നിരവധി അന്തർദേശീയ പ്രഖ്യാപനങ്ങളും ജി20യിൽ കൂടി ഉടലെടുത്തിരുന്നു.
















Comments