രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 യുടെ വിജയം ഇന്ത്യയുടെ സാങ്കേതിക കഴിവുകളെ വർദ്ധിപ്പിച്ചുവെന്ന് ഐഎസ്ആർഒ എസ്‌സി അസോസിയേറ്റ് ഡയറക്ടർ അപൂർബ ഭട്ടാചാര്യ. ബഹിരാകാശ ദൗത്യങ്ങളിലെ ആഗോള സഹകരണത്തെ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. രാജ്‌കോട്ടിലെ രാമകൃഷ്ണ ആശ്രമം സംഘടിപ്പിച്ച യുവജന കൺവെൻഷനിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1967-ൽ ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ച ആദ്യ രാജ്യമായി അമേരിക്ക മാറി. എന്നാൽ ഇതിന് ശേഷം 50 വർഷങ്ങൾ പിന്നിട്ടിട്ടും ആവർത്തിക്കാനായില്ല. ഇതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്. ആഗോള സഹകരണത്തിലൂടെ രാജ്യത്തിന് പ്രയോജനം ലഭിക്കുന്നു എന്നതിന് പുറമേ മനുഷ്യ രാശിക്കും പ്രയോജനം നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രനിലേക്കുള്ള ചന്ദ്രയാൻ-3യും, സൂര്യനിലേക്കുള്ള ആദിത്യ എൽ1-ന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളുമെല്ലാം സാങ്കേതിക വിദ്യയാൽ പുരോഗതി കൈവരിച്ച രാജ്യമാണ് ഇന്ത്യയെന്ന് സ്ഥാപിക്കാനായി. ഇതിനാൽ തന്നെ ആഗോളതലത്തിൽ പങ്കു വഹിക്കാൻ ഇസ്രോ തയാറാണെന്നും അപൂർബ ഭട്ടാചാര്യ വ്യക്തമാക്കി.
Comments