ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റിയത് ഒരു ഇരുപതുകാരനായിരുന്നു. മത്സര ശേഷം ഇന്ത്യന്‍ ആരാധകര്‍ തിരഞ്ഞതും അതേ കൗമാര താരത്തിന് തന്നെ. ആരാണിയാള്‍…? എവിടുന്നാണ് ഇയാളുടെ വരവ്.
ശ്രീലങ്കയിലെ കൊളംബോ സ്വദേശിയാണ് ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്‍. ലോ സ്‌കോറിംഗ് ഗെയിമില്‍ പ്രേമദാസ സ്റ്റേഡിയത്തെ രോമഞ്ചത്തിലാഴ്‌ത്തിയ പ്രകടനമായിരുന്നു വെല്ലാലഗെയുടെ. ബാറ്റ് കെണ്ടും പന്തു കൊണ്ടും ഇന്ത്യയെ വിറപ്പിക്കാന്‍ പോന്ന പോരാട്ട വീര്യമുണ്ടായിരുന്നു അയാള്‍ക്ക്.
46 പന്തില്‍ 42 റണ്‍സുമായി അപരാജിതനായി നിന്ന് വെല്ലാലഗെയ്‌ക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതോടെ ലങ്ക 41 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മുന്‍നിരയാണ് വെല്ലാലഗെയ്‌ക്ക് മുന്നില്‍ വീണത്. നായകന്‍ രോഹിത,് കോഹ്‌ലി, യുവതാരം ഗില്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കന്‍ താരം പിഴുതെറിഞ്ഞത്. 40 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍. രണ്ടു ക്യാച്ചുകള്‍ ഇ
99-6 എന്ന നിലയില്‍ ശ്രീലങ്ക തകര്‍ന്നപ്പോഴാണ് വെല്ലാലഗെ ക്രീസിലെത്തിയത്. ശ്രീലങ്കയ്‌ക്ക് പ്രതീക്ഷ നല്‍കി ധനഞ്ജയ ഡിസില്‍വയുമായി 63 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയ്‌ക്ക് വലിയ തലവേദയാണ് വെല്ലാലഗെ സൃഷ്ടിച്ചത്. ധനഞ്ജയെ ഗില്ലിന്റെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്‌ക്ക് ശ്വാസത്തിനൊപ്പം ആശ്വാസവും നല്‍കിയത്.
റൊമേഷ് കാലുവിതരണ നാട്ടുകാരനായ വെല്ലാലഗെ സ്‌കൂള്‍ കാലം മുതലെ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. കൊളംബോയിലെ പ്രശസ്തമായ സെന്റ് ജോസഫ് കോളേജിലാണ് അവന്റെ വിദ്യാഭ്യാസം. ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിലും, എ ടീമിലും കളിച്ചിട്ടുള്ള അദ്ദേഹം ഇടം കൈയ്യന്‍ ബാറ്ററും, ഇടംകൈ ഓര്‍ത്തഡോക്‌സ് സ്പിന്നറുമാണ്. വെല്ലയെ വിലകുറച്ച് കണ്ട പല സ്‌കൂള്‍ ടീമുകള്‍ക്കെതിരെയും അദ്ദേഹം വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ ലങ്കന്‍ താരമായ ജെഹാന്‍ മുബാരക് പറയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
ലിസ്റ്റ് എ മത്സരങ്ങളില്‍ 36 കളികളില്‍ 46 വിക്കറ്റുകളും നേടി. ബൗളിംഗാണ് മെയിനെങ്കിലും ബാറ്റിംഗിലും വിശ്വസിക്കാവുന്ന താരമാണ് ഈ 20കാരന്‍. സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പ് 12 ഏകദിനങ്ങളും, ഒരു ടെസ്റ്റുകളും അദ്ദേഹം ലങ്കയ്‌ക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 13 വിക്കറ്റുകള്‍ വിഴ്‌ത്തിയ അദ്ദേഹത്തിന് കളിച്ച ഏക ടെസ്റ്റില്‍ വിക്കറ്റുകളൊന്നും വീഴ്‌ത്താനായില്ല. ഇന്ത്യയ്‌ക്കെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വരുന്ന ഐ.പി.എല്‍ ലേലത്തിലടക്കം താരം ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
India won and Sri Lanka lost but this 20 year man Dunith Wellalage won hearts of all the cricket fans, deserving man of the match.@wellalage01#INDvsSL #AsiaCup23 #Wellalagepic.twitter.com/6U7i3VNFMu
— Vikrant Gupta (@VikrantGupta73_) September 12, 2023
“>
Comments