ടീമിനെ ലക്ഷ്യത്തിലെത്തിക്കും മുന്‍പ് വീണുപോയ പോരാളി...! ത്രില്ലര്‍ പോരാട്ടത്തില്‍ കളിയിലെ താരമായ വെല്ലാലഗെ; ഇക്കുറി ഐപിഎല്ലിലും വരവറിയിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീമിനെ ലക്ഷ്യത്തിലെത്തിക്കും മുന്‍പ് വീണുപോയ പോരാളി…! ത്രില്ലര്‍ പോരാട്ടത്തില്‍ കളിയിലെ താരമായ വെല്ലാലഗെ; ഇക്കുറി ഐപിഎല്ലിലും വരവറിയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2023, 12:58 pm IST
FacebookTwitterWhatsAppTelegram

ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ത്രില്ലര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറ്റിയത് ഒരു ഇരുപതുകാരനായിരുന്നു. മത്സര ശേഷം ഇന്ത്യന്‍ ആരാധകര്‍ തിരഞ്ഞതും അതേ കൗമാര താരത്തിന് തന്നെ. ആരാണിയാള്‍…? എവിടുന്നാണ് ഇയാളുടെ വരവ്.
ശ്രീലങ്കയിലെ കൊളംബോ സ്വദേശിയാണ് ദുനിത് വെല്ലാലഗെ എന്ന ഇരുപതുകാരന്‍. ലോ സ്‌കോറിംഗ് ഗെയിമില്‍ പ്രേമദാസ സ്റ്റേഡിയത്തെ രോമഞ്ചത്തിലാഴ്‌ത്തിയ പ്രകടനമായിരുന്നു വെല്ലാലഗെയുടെ. ബാറ്റ് കെണ്ടും പന്തു കൊണ്ടും ഇന്ത്യയെ വിറപ്പിക്കാന്‍ പോന്ന പോരാട്ട വീര്യമുണ്ടായിരുന്നു അയാള്‍ക്ക്.

46 പന്തില്‍ 42 റണ്‍സുമായി അപരാജിതനായി നിന്ന് വെല്ലാലഗെയ്‌ക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതോടെ ലങ്ക 41 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ മുന്‍നിരയാണ് വെല്ലാലഗെയ്‌ക്ക് മുന്നില്‍ വീണത്. നായകന്‍ രോഹിത,് കോഹ്‌ലി, യുവതാരം ഗില്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കന്‍ താരം പിഴുതെറിഞ്ഞത്. 40 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍. രണ്ടു ക്യാച്ചുകള്‍ ഇ

99-6 എന്ന നിലയില്‍ ശ്രീലങ്ക തകര്‍ന്നപ്പോഴാണ് വെല്ലാലഗെ ക്രീസിലെത്തിയത്. ശ്രീലങ്കയ്‌ക്ക് പ്രതീക്ഷ നല്‍കി ധനഞ്ജയ ഡിസില്‍വയുമായി 63 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയ്‌ക്ക് വലിയ തലവേദയാണ് വെല്ലാലഗെ സൃഷ്ടിച്ചത്. ധനഞ്ജയെ ഗില്ലിന്റെ കൈകളിലെത്തിച്ച് രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്‌ക്ക് ശ്വാസത്തിനൊപ്പം ആശ്വാസവും നല്‍കിയത്.

റൊമേഷ് കാലുവിതരണ നാട്ടുകാരനായ വെല്ലാലഗെ സ്‌കൂള്‍ കാലം മുതലെ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. കൊളംബോയിലെ പ്രശസ്തമായ സെന്റ് ജോസഫ് കോളേജിലാണ് അവന്റെ വിദ്യാഭ്യാസം. ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിലും, എ ടീമിലും കളിച്ചിട്ടുള്ള അദ്ദേഹം ഇടം കൈയ്യന്‍ ബാറ്ററും, ഇടംകൈ ഓര്‍ത്തഡോക്‌സ് സ്പിന്നറുമാണ്. വെല്ലയെ വിലകുറച്ച് കണ്ട പല സ്‌കൂള്‍ ടീമുകള്‍ക്കെതിരെയും അദ്ദേഹം വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മുന്‍ ലങ്കന്‍ താരമായ ജെഹാന്‍ മുബാരക് പറയുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22 മത്സരങ്ങള്‍ കളിച്ചു. 80 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.

ലിസ്റ്റ് എ മത്സരങ്ങളില്‍ 36 കളികളില്‍ 46 വിക്കറ്റുകളും നേടി. ബൗളിംഗാണ് മെയിനെങ്കിലും ബാറ്റിംഗിലും വിശ്വസിക്കാവുന്ന താരമാണ് ഈ 20കാരന്‍. സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്‍പ് 12 ഏകദിനങ്ങളും, ഒരു ടെസ്റ്റുകളും അദ്ദേഹം ലങ്കയ്‌ക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 13 വിക്കറ്റുകള്‍ വിഴ്‌ത്തിയ അദ്ദേഹത്തിന് കളിച്ച ഏക ടെസ്റ്റില്‍ വിക്കറ്റുകളൊന്നും വീഴ്‌ത്താനായില്ല. ഇന്ത്യയ്‌ക്കെതിരെ പുറത്തെടുത്ത പ്രകടനത്തില്‍ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വരുന്ന ഐ.പി.എല്‍ ലേലത്തിലടക്കം താരം ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

India won and Sri Lanka lost but this 20 year man Dunith Wellalage won hearts of all the cricket fans, deserving man of the match.@wellalage01#INDvsSL #AsiaCup23 #Wellalagepic.twitter.com/6U7i3VNFMu

— Vikrant Gupta (@VikrantGupta73_) September 12, 2023

“>

 

 

 

 

Tags: sreelankaAsia Cup 2023Indiawellalage
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies