കുന്നമംഗലം: മുന്‍ നക്സല്‍ നേതാവ്ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡി. കോളജ് മോര്‍ച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കേസെടുത്ത് ഏഴുവര്‍ഷത്തിന് ശേഷമായിരുന്നു അറസ്റ്റ്. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. ഒന്നരമാസമായി ഗ്രോ വാസു കോഴിക്കോട് സബ് ജയിലിലായിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് തെളിവുകളൊന്നും ഹാജരാക്കാനായിരുന്നില്ല. സാക്ഷി മൊഴിയും ദുര്‍ബലമായിരുന്നു. മാര്‍ഗ തടസം സൃഷ്ടിച്ചെന്ന പരാതികളുണ്ടായിരുന്നില്ല.2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ 2 മാവോവാദികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ തടിച്ചുകൂടി മാര്‍ഗതടസം സൃഷ്ടച്ചതിനാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.
അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ പിഴയടയ്ക്കാനോ രേഖകളില്‍ ഒപ്പുവയ്ക്കാനോ തയാറാവാതെ ജയില്‍വാസം തിരഞ്ഞെടുക്കുകയായിരുന്നു.
ഗ്രോ വാസുവിന് എതിരെ പോലീസ് എടുത്ത കേസ് കോടതി തള്ളി. ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാല്‍ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു. ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Comments