വാഹനത്തിൽ ഏതെല്ലാം തരത്തിലുള്ള രേഖകളാണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് നമ്മളിൽ പലർക്കും ഇപ്പോഴും വലിയ ധാരണയുണ്ടാകില്ല. എന്നാൽ ഈ സംശയത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ടാഗ് ലൈനോടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.
പ്രധാനമായും സൂക്ഷിക്കേണ്ട രേഖകൾ
- രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്
- സർട്ടിഫിക്കറ്റ്
- ഇൻഷുറൻസ് സർട്ടിഫിക്കറ്റ്
- വാഹനം ഓടിക്കുന്ന വ്യക്തിയുടെ ഡ്രൈവിംഗ്
- ലൈസൻസ്
- ഒരു വർഷത്തിലധികം പഴക്കമുള്ള വാഹനമാണെങ്കിൽ പുക പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ട്രാൻസ്‌പോർട്ട് വാഹനമാണെങ്കിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള 3,000 കിലോഗ്രാമിൽ കൂടുതലുള്ള ജിവിഡബ്ല്യൂ ഉള്ള വാഹനങ്ങൾക്കും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും പെർമിറ്റ് നിർബന്ധമായും ഉണ്ടായിരിക്കണം.
- 7,500 കിലോഗ്രാമിൽ കൂടുതൽ ജിവിഡബ്ല്യൂ ഉള്ള ട്രാൻസ്‌പോർട്ട് വാഹനമാണെങ്കിൽ ഡ്രൈവർക്ക് ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ബാഡ്ജ് ഉണ്ടായിരിക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളാണ് വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ടത്. സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ പരിശോധനയ്‌ക്ക് വേണ്ടി ആവശ്യപ്പെട്ടാൽ വാഹനവുമായി ബന്ധപ്പെട്ട ഈ രേഖകൾ ഹാജരാക്കേണ്ടതാണ്. കൂടാതെ ഡിജി ലോക്കർ മുഖേനയും എം പരിവാഹൻ ആപ്പ് മുഖേനയും സൂക്ഷിക്കാവുന്നതാണ്.
Comments