ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമതെത്തി ഓപ്പണർ ശുഭ്മാൻ ഗിൽ. മൂന്ന് ഇന്ത്യൻ താരങ്ങളാണ് നിലവിൽ ടോപ്-10ൽ ഉൾപ്പെട്ടിട്ടുളളത്. 2019 ജനുവരിക്ക് ശേഷം ഇത് ആദ്യമായാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ റാങ്കിംഗിൽ ആദ്യ പത്തിലെത്തുന്നത്.
പാകിസ്താനെതിരെ ഏഷ്യാ കപ്പിൽ നേടിയ അർദ്ധസെഞ്ച്വറിയാണ് ഗില്ലിന് കരുത്തായത്. വിരാട് കോഹ്ലി ഏട്ടാം സ്ഥാനത്തും രോഹിത് ശർമ്മ 9-ാം സ്ഥാനത്തുമാണ്. പാകിസ്താനെതിരെയുളള സെഞ്ച്വറി നേട്ടം കോഹ്ലിയെയും ഏഷ്യാകപ്പിലെ അർദ്ധ സെഞ്ച്വറി പ്രകടനങ്ങൾ രോഹിതിനെയും മുന്നിലേക്കെത്തിച്ചു. 863 പോയിന്റോടെ പാക് താരം ബാബർ അസമാണ് റാങ്കിംഗിൽ ഒന്നാമത്.
Comments