അടിമുറി മാറുകയാണ് വാട്‌സ്ആപ്പ്. നിരന്തം പുത്തൻ അപ്‌ഡേറ്റുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നതായാണ് റിപ്പോർട്ട്. മുൻപ് കൊണ്ടുവന്ന ശേഷം പിൻവലിച്ച ഫീച്ചറാണ് പരിഷ്‌കരിച്ച രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ മെസേിംഗ് ആപ്പായ വാട്‌സ്ആപ്പ്.
വാട്‌സ്ആപ്പ് ചാനലാണ് ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന എല്ലാവർക്കും ഇത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വ്യക്തികളിൽ നിന്നും കൂട്ടയ്മകളിൽ നിന്നും അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിനുള്ള അവസരമാണ് വാട്‌സ്ആപ്പ് ചാനലിലൂടെ നൽകുന്നത്. പുതിയ ചാനൽ ഫീച്ചർ ടാബിൽ ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും അവർ പിന്തുടരാൻ തിരഞ്ഞെടുക്കുന്ന ചാനലുകളും ആക്‌സസ് ചെയ്യാൻ കഴിയും.
വാട്‌സ്ആപ്പ് ചാനലുകൾ എങ്ങനെ ഉപയോഗിക്കാം?
ആദ്യമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. അപ്‌ഡേറ്റഡ് വേർഷനിൽ മാത്രമാണ് ഇത് ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഒരു ചാനൽ പിന്തുടരുന്നതിനായി അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. പ്രൊഫൈലും വിവരണവും കാണുന്നതിന് ചാനലിന്റെ പേരിൽ ടാപ്പ് ചെയ്യാം.
വാട്‌സ്ആപ്പ് ചാനൽ എങ്ങനെ തുടങ്ങാം
+ ഐക്കൺ ടാപ്പുചെയ്യുക., തുടർന്ന് പുതിയ ചാനൽ തിരഞ്ഞെടുക്കുക. Get Stated എന്നതിൽ ടാപ്പ് ചെയ്യുക.വാട്‌സ്ആപ്പ് ചാനൽ സൃഷ്ടിക്കുന്നതിന് Terms of service and privacy policy അംഗീകരിക്കുക. ചാനലിനായി ഒരു പേര് തിരഞ്ഞെടുത്ത് ചാനൽ സൃഷ്ടിക്കുക. ഭാവിയിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ചാനലിന്റെ പേര് മാറ്റാനാകും. ഐക്കൺ ചേർത്ത് നിങ്ങളുടെ ചാനൽ വ്യക്തിഗതമാക്കുക. ഫോണിൽ നിന്ന് ഫോട്ടോയും തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ചാനൽ, അതിന്റെ ഉദ്ദേശ്യം, അത് നൽകുന്ന സേവനങ്ങൾ എന്നിവ സംഗ്രഹിച്ചുകൊണ്ട് ഒരു ചാനൽ വിവരണം തയ്യാറാക്കുക. തുടർന്ന Create channel ടാപ്പ് ചെയ്യുന്നതോടെ ചാനൽ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞു.
















Comments