തിരുവനന്തപുരം: മുഖം മൂടി സംഘം വിദ്യാർത്ഥികളെ ശല്യപ്പെടുത്തുന്നതായി പരാതി. പൂവർ, കാട്ടാക്കട, നെയ്യാറ്റിൻക്കര മേഖലകളിലാണ് മുഖമൂടി സംഘം കറങ്ങി നടക്കുന്നത്. ഇവർ സ്‌കൂൾ വിട്ടു വരുന്ന വിദ്യാർത്ഥികളോട് പ്രണയാഭ്യർത്ഥന നടത്തുകയും അത് നിരസിച്ച കുട്ടികളോട് അപമര്യാദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു.
കുട്ടികളുടെ രക്ഷിതാക്കളാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ നൽകി പരാതിപ്പെട്ടത്. പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും കേസെടുത്തതായും പോലീസ് പറഞ്ഞു.
Comments