1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

കന്നിമാസം 2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെയുള്ള പൊതുഫലം

സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചക്ക് 1 . 20 പി എം നു ചിങ്ങം രാശിയിൽ 17 നാഴിക 27 വിനാഴിക ചെല്ലുമ്പോൾ കന്നി രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ രാഹുവും വ്യാഴവും കന്നി രാശിയിൽ സൂര്യനും കുജനും ചന്ദ്രനും ചിങ്ങം രാശിയിൽ ബുധനും തുലാം രാശിയിൽ കേതുവും കുംഭം രാശിയിൽ ശനിയും സഞ്ചരിക്കുന്നു. കന്നി 8 ന് കുജന് മൗഢ്യം ആരംഭം.

ശ്രദ്ധിക്കുക: വാര – മാസഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. ആമാശയ സംബന്ധമായും നേത്ര സംബന്ധമായും പ്രശ്നങ്ങൾ ഉണ്ടായേക്കും. കുടുംബ ബന്ധുജങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ഒഴിവാക്കുക. ക്ഷമാശീലം ഗുണം ചെയ്യും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കും. സർക്കാർ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പുതിയ കരാർ തൊഴിലുകൾ ലഭിക്കും. അപവാദങ്ങൾക്ക് യോഗമുണ്ടെങ്കിലും അത്തരം കിംവദന്തികളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. സാമ്പത്തികമായി നഷ്ടം വരാതെ ജാഗ്രത പാലിക്കുക. അന്യസ്ത്രീ ബന്ധം മൂലം ധനനഷ്ടം മാനഹാനി ഒക്കെ വന്നു ചേരാം. മേലധികാരിക ളുമായി വാക്ക് തർക്കം ഒഴിവാക്കുന്നത് നല്ലതായിരിക്കും. പങ്കെടുക്കുന്ന പരീക്ഷകളിലും ഇൻറർവ്യൂവിലും അമിത പ്രതീക്ഷ ഒഴിവാക്കിയാൽ നിരാശ ഒഴിവാക്കാം.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

വിവാഹ യോഗം, സത്സന്താന ഭാഗ്യവും, സ്ഥാനമാനങ്ങളും ലഭിക്കുന്ന സമയം ആണ് . എന്നിരുന്നാലും കേസു വഴക്കുകളിൽ പെട്ട് ബന്ധനസ്ഥൻ അകാൻ വരെ സാധ്യത ഉണ്ട്. അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ ഒക്കെ വഴി ദോഷങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ ഒരുമിച്ചു പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടനം നടത്താൻ സാധ്യത ഉണ്ട്. ലഹരിയിൽ ആസക്തി ഉള്ളവർക്ക് ധനവും മാനവും പോകും. ചിലർക്ക് ചില കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ട അവസ്ഥ ഉടലെടുക്കും. ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കുക. തൊഴിൽ സംബന്ധിച്ചു വിദേശവാസം അനുഭവത്തിൽ വരുന്ന സമയം ആണ്. മാതാപിതാക്കളുടെ ആഗ്രഹം പൂർത്തിയാകുന്നതിന് ആത്മസംതൃപ്തി ഉണ്ടാകും. കെട്ടിട നിർമാണപ്രവത്തനങ്ങൾ ചെയ്യുന്നവർ ഉയരത്തിൽ നിന്ന് വീഴാതെ നോക്കുക. ഒടിവ്, ചതവ്, മുറിവ് ഒക്കെ ഉണ്ടാകാൻ യോഗം ഉണ്ട്. സ്വത്തു സംബന്ധമായ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

പുതുവസ്ത്ര ലാഭം, മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും എങ്കിലും മാതാവിന് ക്ലേശങ്ങൾ വർധിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ലഹരി ഒഴിവാക്കുക. സ്ത്രീകളിൽ നിന്നും മാനഹാനിയും ധനഷ്ടവും മാത്രം അല്ല, ഭാര്യ പുത്രാവൈരാഗ്യവും ഉണ്ടാക്കും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. മറ്റുളവരുടെ കീഴിൽ തൊഴിൽ ചെയ്യുന്നവർക്ക് സമ്മർദ്ദം ഉണ്ടാകും എങ്കിലും മറ്റൊരു ജോലി തരപ്പെടാതെ ഈ ജോലി രാജിവയ്‌ക്കുന്നത് ബുദ്ധിമോശം ആയിരിക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഭൂമി ലാഭം, നവീന ഗൃഹലാഭം, ഇഷ്ട ഭക്ഷണ സമൃദ്ധി എന്നിവ ലഭിക്കും. ജലവിഭവ സംബന്ധമായ വ്യാപാരികൾക്ക് വമ്പൻ ലാഭം ഉണ്ടാകും. വീട്ടിൽ മംഗളകർമങ്ങൾക്ക് സാധ്യത ഉണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കും. സഹോദര സ്ഥാനത്തു ഉള്ളവർക്ക് മോശം സമയം ആണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പല രേഖകളും തിരിച്ചു കിട്ടുന്ന സന്ദർഭം ആണ്. കലാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ മെച്ചംഅനുഭവപ്പെടും.വളരെക്കാലമായി നിലനിന്നിരുന്ന കേസുവഴക്കുകൾ ഒത്തുതീർപ്പാകും. രാഷ്‌ട്രീയത്തിലെ ചിലർക്ക് അപ്രതീക്ഷിതമായി സ്ഥാനമാനങ്ങൾ വന്നു ചേരും. സന്താന ഭാഗ്യം ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ മാനഹാനിക്കും ധനനഷ്ടത്തിനും ഇടയാക്കും. തൊഴിൽ ക്ലേശം വർദ്ധിക്കും. കടബാധ്യതകൾ തീർക്കാൻ പറ്റാതെ വരും. കൃഷി സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് നികത്തനാകാത്ത നഷ്ട്ടം വരും. ചില വേണ്ടപ്പെട്ടവർ എന്ന് കരുതുന്നവരിൽ ചതി നേരിടാൻ സാധ്യത ഉണ്ട്. ജോലിയിൽ അധ്വാന ഭാരം കൂടുമെങ്കിലും അതനുസരിച്ചു പ്രതിഫലം കിട്ടില്ല. ശിരോരോഗങ്ങളും ത്വക്‌രോഗവും കൂടുന്ന സമയം ആണ്. എന്നിരുന്നാലും മാർക്കറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക് തങ്ങളുടെ സംസാര ചാതുര്യം കൊണ്ട് വൻ നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിക്കും. പുതിയ ഭൂമിയുടെ ക്രയവിക്രയം നടക്കുകയും അതുവഴി ഗംഭീര സാമ്പത്തിക ലാഭം നേടാൻ കഴിയും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

എവിടെയും കാര്യതടസങ്ങൾ വരുന്ന സമയം ആണ്. സമയത്തിന് ആഹാരം കഴിക്കാൻ പറ്റാതെ വരികയും ശരീര തളർച്ച, ദേഹദുരിതം എന്നിവ വരാനും സാധ്യത ഉണ്ട്. ഹൃദ്രോഗം, ത്വക്ക് രോഗം. കണ്ണുകൾക്ക് അസുഖം എന്നിവ ഉള്ളവർ വളരെ അധികം ശ്രദ്ധിക്കുകയും യഥാസമയം പരിശോധനകൾ നടത്തുന്നതും നല്ലതാണ്. ആയുധപീഢ , ദ്രവ്യനാശം, അഗ്നിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ എന്നിവർ വളരെ അധികം ശ്രദ്ധിക്കേണ്ട സമയം ആണ്. അനാവശ്യമായ കോപം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

വിദേശവാസം അനുഭവത്തിൽ വരും. കുടുംബത്തിൽ ബന്ധുജനങ്ങളുടെ വിയോഗം ഉണ്ടാവാൻ സാധ്യത ഉണ്ട്. സുഹൃത്തുക്കളുമായി കലഹത്തിന് സാധ്യത ഉണ്ട്. ചിലർക്ക് അനാവശ്യ കൂട്ടുകെട്ടുകൾ ധനനാശം ഉണ്ടാക്കും. തൊഴിൽ അനുകൂലമാകും എങ്കിലും വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരും. അന്യസ്ത്രീ ബന്ധം കാരണം ജീവിതത്തിൽ ദുരിതങ്ങളും ദുഖങ്ങളും വന്നു ചേരും. തൊഴിൽ പരമായി പുതിയ അവസരങ്ങളും നേട്ടങ്ങളും വന്നു ചേരും. ശരീര ബലക്ഷയം, രോഗദുരിതങ്ങൾ, പ്രവർത്തന മാന്ദ്യം എന്നിവയ്‌ക്ക് സാധ്യത. സംസാരത്തിൽ മിതത്വം പാലിക്കാത്തതിനാൽ ദോഷഫലങ്ങൾ. പലതരത്തിലുള്ള ചതിയിൽ പെടാൻ സാധ്യത ഉണ്ട്.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

പുണ്യ തീർത്ഥ സന്ദർശനത്തിനും ആചാര അനുഷ്ഠാനങ്ങളിൽ താത്പര്യം വർദ്ധിക്കുകയും ചെയ്യും. സാമ്പത്തിക ശ്രോതസുകൾ വളരും, പലവഴി സമ്പത്തു കൂടും. കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തിയും അവാർഡും പ്രതീക്ഷിക്കാം. അധ്യാപകവൃത്തിയിൽ ഉള്ളവർക്ക് കഴിവ് തെളിയിക്കാൻ ഉള്ള അവസരം വന്നു ചേരും. ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. പുതുവസ്ത്ര ലാഭം, ആരോഗ്യം നന്നാവുക ഒക്കെയും അനുഭവപ്പെടും. ഭാഗ്യം പല രൂപത്തിൽ തേടി വരും . വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ ബന്ധു ജനങ്ങളുമായി വഴക്കിട്ടു പിരിയേണ്ടി വരും. വാഹനഭാഗ്യം, ആഗ്രഹ സഫലീകരണം ഒക്കെയും ഫലം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ അഭിവൃദ്ധിയുണ്ടാവുകയും കുടുംബ ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറി രമ്യതയിൽ ആകുകയും ചെയ്യും. ബന്ധുജനസമാഗമം ഉണ്ടാകും. ഭാര്യാഭർത്താക്കൻമാർ തമ്മിൽ ഐക്യം ഉണ്ടാവും. വിവാഹകാര്യങ്ങളിൽ തീരുമാനം ആകും. സർക്കാർ തൊഴിൽ നേടാൻ പരിശ്രമിച്ചിരുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. ആടയാഭരണ വസ്തുക്കളുടെ വർദ്ധനവ്, ബിസിനസ്സ് കരാർ തൊഴിൽ എന്നിവ ചെയ്യുന്നവർക്ക് അപ്രതീക്ഷിതമായ ധനലാഭവും പുരോഗതിയും ഉണ്ടാകും. രാഷ്‌ട്രീയ പ്രവർത്തകർ വാക്കുകളിൽ ഉണ്ടാവുന്ന പ്രശ്നത്തിന്റെ പേരിൽ വിവാദങ്ങളിൽ അകപ്പെടാൻ സാധ്യത. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിൽ മികച്ച നേട്ടങ്ങൾ ലഭിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അതീവമായ കോപശീലം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. സ്ത്രീകൾ മൂലം ധനനഷ്ടം, മാനഹാനി ഒക്കെയും വന്നു ചേരും. ഭാര്യാഭർതൃ കലഹം, കുടുംബ സുഖവിഘ്‌നം ഒക്കെയും അനുഭവത്തിൽ വന്നേക്കാം. യാത്രകളിൽ ദോഷാനുഭവങ്ങൾ അനുഭവത്തിൽ വരും. ചിലർക്ക് ഭാര്യാ ബന്ധു ജനങ്ങൾ ഒക്കെ മൂലം വിഷമതകൾ സാധ്യത. അന്യ ജനങ്ങൾക്ക് സഹായം ചെയ്താലും ദോഷം വന്ന് ഭവിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും എങ്കിലും ദൂരദേശത്തേക്ക് സ്ഥാന ചലനം ഉണ്ടായേക്കാം. കബളിപ്പിക്കൽ സ്വഭാവം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയം ആണ്. ചില കേസ് വഴക്കുകൾ ജയിൽ വാസം അനുഭവത്തിൽ വരും. കലാകാരന്മാർക്ക് പ്രശസ്‌തി ഉണ്ടാകുമെങ്കിലും അപവാദം കേൾക്കും. ചിരകാല അഭിലാഷമായ വിദേശ തൊഴിൽ ലഭിക്കും. സ്ത്രീകൾ കാരണം വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകും. പലവിധ തൊഴിൽ ചെയ്യേണ്ടി വരുക, ഭൂമി നഷ്ടം, മംഗള കർമങ്ങളിൽ തടസം നേരിടുക, ഭാര്യാസുഖകുറവ്, നാവു പിഴ, അനുഭവ ഭാഗ്യക്കുറവ്, കഷ്ടകാലം ഒക്കെ ഫലത്തിൽ വരും. ചില കുടുംബ ബന്ധുജനങ്ങൾക്കു രോഗദുരിതം കൂടുകയും ആശുപത്രിവാസവും വന്നുചേരും. അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടിവരും .

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വരുന്ന സമയം ആണ്. ഭാര്യാഭർതൃ ഐക്യം കുറയുകയും ഭാര്യക്കും സന്താനങ്ങൾക്കും രോഗദുരിതം വരാനും സാധ്യത ഉണ്ട്. തൊഴിൽ ക്ലേശം- പരാജയം , ധനക്ലേശം, മനോദുഃഖ൦, അന്യജനങ്ങളിൽ ദോഷാനുഭവങ്ങൾ, സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരിക എന്നിവയ്‌ക്ക് സാധ്യത. യാത്രകൾ വേണ്ടിവരിക സഞ്ചാരം മൂലം ദോഷാനുഭവങ്ങൾ , പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ വരാൻ സാധ്യത ഉണ്ട് .സർക്കാർ തലത്തിൽ നിന്നും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാം .

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Monthly Prediction by Jayarani E.V 

Tags: SUBMonthly PredictionJayarani E.V
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies