തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷനിൽ വിമർശനവുമായി സിഎജി. പ്രാരംഭ അപേക്ഷകൾ സിസ്റ്റത്തിൽ ഏർപ്പെടുത്തുന്നില്ല. തദ്ദേശ സ്വയംഭരണ കമ്പനികളുടെ സാക്ഷ്യപത്രമില്ലാത്തവർക്കും പെൻഷൻ അനുവദിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ശരിയായ തരത്തിൽ മാലിന്യം സംസ്കരിക്കുന്നില്ലെന്നും മാലിന്യം പുറത്ത് പോകുന്ന സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും വിമർശനങ്ങളുണ്ട്. സിഎജി നിയമസഭയിൽ വെച്ച റിപ്പോർട്ടിലാണ് ഗുരുതരമായ ക്രമക്കേടുകൾ വിവരിച്ചിരിക്കുന്നത്.
വളരെ ഗുരുതരമായ വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്ത നിന്നും ഉണ്ടായിരിക്കുന്നത്. റവന്യൂവിനെ സംബന്ധിച്ചും തദ്ദേശ സ്വയം ഭരണത്തെ സംബന്ധിച്ചും മാലിന്യ സംസ്കരത്തെക്കുറിച്ചും വളരെ വിശദമായ റിപ്പോർട്ടാണ് സിഎജി ഇന്ന് സമർപ്പിച്ചത്. തെറ്റായ ബിൽ പ്രോസസിങ്ങ് കാരണം അർഹരായവർക്ക് പെൻഷൻ നിഷേധിക്കപ്പെട്ടു, സർക്കാർ ജീവനക്കാർക്കും സർക്കാർ പെൻഷൻകാർക്കും ക്രമരഹിതമായി പെൻഷൻ നൽകി, പെൻഷൻ കമ്പനിയുടെ ഫണ്ട് ശേഖരണത്തിലും വിതരണത്തിലും സുതാര്യതയില്ല, കരാറുകാർക്ക് അനർഹമായ ആനുകൂല്യം നൽകി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ബ്രഹ്മപുരം പ്ലാന്റ് ശരിയായ രീകതിയൽ ഉപയോഗിക്കുന്നില്ല. ബ്രഹ്മപുരത്ത് ശരിയായ തരത്തിൽ മാലിന്യം സംസ്കരിക്കുന്നില്ലെന്നും മാലിന്യം പുറത്ത് പോകുന്ന സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നത്. വിദേശ മദ്യ ലൈസൻസ് കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടമുണ്ടായെന്നും നികുതി ഈടാക്കുന്നതിലെ പിഴവ് കാരണം 72.98 കോടിയുടെ നഷ്ടമുണ്ടായതെന്നും സി.എ.ജി റിപ്പോർട്ടില്‍ പറയുന്നു. യോഗ്യരായ 25000ത്തിലധികം ഗുണഭോക്താക്കൾക്ക് പെൻഷൻ നിരസിച്ചു, 75 വയസ് തികയുന്നതിന് മുൻപ് പെൻഷൻ വർധിപ്പിച്ചു നൽകി, മരണമടഞ്ഞ ഗുണഭോക്താക്കൾക്കും പെൻഷൻ കൈമാറി, തദ്ദേശ സെക്രട്ടറിമാരുടെ സാക്ഷ്യപത്രം ഇല്ലാതെ പലപ്പോഴും പെൻഷൻ അനുവദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫണ്ട് ശേഖരണത്തിലും വിനിയോഗത്തിലും സുതാര്യതയില്ലെന്നും അയോഗ്യരായവർക്ക് പണം നൽകിയതിനാൽ തിരിച്ചുപിടിക്കേണ്ടി വന്നത് 4.08 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments