തെലുങ്ക് താരം നാഗചൈതന്യ വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നടി സമാന്തയുമായി വേർപിരിഞ്ഞ് രണ്ടാം വർഷത്തിലാണ് താരം മറ്റൊരു വിവാഹത്തിനൊരുങ്ങുന്നത്. തെലുങ്ക് സൂപ്പർ താരവും പിതാവുമായ നാഗാർജുനയാണ് മകന്റെ വിവാഹത്തിന് മുൻകൈയെടുക്കുന്നത്.
സിനിമ മേഖലയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ നിന്നാണ് വിവാഹം നോക്കുന്നതെന്ന് ന്യൂസ് 18ൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു വമ്പൻ ബിസിനസ് കുടുംബത്തിൽ നിന്നാണ് വധുവിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നഗാർജുനയുടെ കുടുംബം നൽകിയിട്ടില്ല.
താരപുത്രനായതിനാൽ സിനിമ പ്രവേശനകാലം മുതൽക്കെ വാർത്താകോളങ്ങളിൽ നിറഞ്ഞുനിന്ന നാഗചൈതന്യ തന്റെ പ്രണയ ബന്ധങ്ങളുടെ പേരിൽ പലപ്പോഴും മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു.
നാഗചൈതന്യ തന്റെ പ്രണയ ബന്ധങ്ങളുടെ പേരിൽ പലപ്പോഴും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തെന്നിന്ത്യൻ താരസുന്ദരി സാമന്തയുമായുള്ള പ്രണയം. ഇത് പിന്നീട് വിവാഹത്തിൽ അവസാനിച്ചെങ്കിലും ദാമ്പത്യത്തിന് അധിക കാലം ആയുസുണ്ടായിരുന്നില്ല. 2017 വിവാഹിതരായ ഇരുവരും 2021ൽ വേർപിരിയുകായിരുന്നു.
ഇതിനിടയിൽ നടി ശോഭിത ധുലീപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന് പ്രചാരണമുണ്ടായെങ്കിലും ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ശോഭിതയും നാഗചൈതന്യയും രംഗത്തെത്തിയിരുന്നു.
















Comments