പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അനിമേറ്റഡ് ചിത്രമായ ഛോട്ടാ ഭീം ആന്റ് ദ കഴ്‌സ് ഓഫ് ദമ്യാന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ യഥാർത്ഥ പേര് നിലനിർത്തി കൊണ്ടാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തുന്ന അനിമേഷൻ ദൃശ്യമിഴിവ് ട്രെയിലറിൽ കാണാൻ സാധിക്കുന്നുണ്ട്.
ചിത്രത്തിൽ ഗുരു ശംഭുവായി അനുപംഖേറാണ് എത്തുന്നത്. ഒപ്പം മകരന്ദ് ദേശ്പാണ്ഡെ സ്കന്തിയായി വേഷമിടുന്നുണ്ട്. ഛോട്ടാ ഭീമായി യാഗഭാസിനാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ അനുപം ഖേർ തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. സിനിമ 2024 ലാണ് തിയേറ്ററുകളിൽ എത്തുന്നത്.
‘ഐതിഹാസിക കഥാപാത്രമായ ഛോട്ടാ ഭീം, ആനിമേറ്റഡ് ലോകത്ത് നിന്ന് ഒരു തത്സമയ ആക്ഷൻ ഫീച്ചർ സിനിമയായി ബിഗ് സ്‌ക്രീനിലേക്ക് ചുവടുവെയ്‌ക്കുന്നു. ആവേശകരമായ ഒരു പുതിയ സാഹസിക സിനിമ കാണാൻ നിങ്ങളും തയ്യാറാകൂ. ഛോട്ടാ ഭീമിന്റെ മായാലോകത്തിലേക്കുള്ള ഒരു നേർക്കാഴ്ച ഇതാ. ജയ് ഹോ!’- എന്നാണ് അനുപം ഖേർ ടീസർ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചത്.
















Comments