പാകിസ്താന്റെ ഭീകരവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കാതെ ക്രിക്കറ്റ് കളിക്കാൻ ഭാരതം തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അതിർത്തി കടന്നുളള ഭീകരവാദവും നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കാതെ ഇന്ത്യ പാകിസ്താനുമായി പരമ്പരകളിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ തീരുമാനത്തിൽ ഉറച്ച്‌നിൽക്കുന്നുവെന്നാണ് അനുരാഗ് ഠാക്കൂർ വ്യക്തക്കിയത്.
അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും നിലവിൽ നേർക്കുനേർ വരുന്നത്. പാകിസ്താന്റെ ഇന്ത്യാ വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുന്നത് വരെ അവരുമായുളള മത്സരങ്ങൾക്ക് ഇന്ത്യ തയ്യാറല്ല. ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇന്ത്യ- പാക് പരമ്പരകൾ നടത്തില്ലെന്ന് ബിസിസിഐ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യ- പാക് മത്സരങ്ങളിലെ ബിസിസിഐ നിലപാട് സാധാരണക്കാരായ പൗരൻമാരുടെ നിലപാടാണെന്ന് ഞാൻ കരുതുന്നു.- അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
Comments