ഇസ്ലാമാബാദ്: ചൈനയിൽ നിർമ്മിച്ച ആധുനിക ആയുധങ്ങൾ ഐഎസ്‌ഐ സംഘടനകൾക്ക് നൽകുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ. ചൈന പ്രത്യേക ആയുധങ്ങൾ പാകിസതാനു വേണ്ടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഭീകരർക്ക് നൽകുന്ന ആയുധങ്ങളിൽ പിസ്റ്റളുകൾ, ഗ്രനേഡുകൾ,നൈറ്റ് വിഷൻ ഉപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുണ്ടെന്നാണ് രഹസ്യ ഏജൻസികകൾ കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് ഡ്രോണുകൾ വഴിയാണ് ആയുധങ്ങൾ ഭീകരർ തമ്പടിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്കെത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ഭീകരർക്ക് നുഴഞ്ഞുകയറാൻ സഹായിക്കുന്നതിനുള്ള ഡിജിറ്റൽ മാപ്പ് ഷീറ്റുകളും നാവിഗേഷൻ സംവിധാനങ്ങളും ചൈന നൽകിയിട്ടുണ്ടെന്നും ഏജസികൾ വെളിപ്പെടുത്തി.
അതേസമയം കെനിയയിലെ നെയ്‌റോബിയയിൽ നിന്നും ഡൽഹിയിലെത്തിയ ഭീകരനെ വ്യാഴാഴ്ച എൻഐഎ പിടികൂടിയിരുന്നു. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ എത്തിയ ഭീകരൻ അറാഫത്ത് അലിയെയാണ് എൻഐഎ പിടികൂടിയത്.
Comments