പത്തനംതിട്ട: പോലീസ് ക്വാട്ടേഴ്‌സിലെ താമസക്കാരായ പോലീസുകർ തമ്മിലടിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണം. തിരുവോണനാളിലായിരുന്നു സംഭവം. അടൂർ ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിൽ തർക്കവും തമ്മിലടിയുമാവുകയായിരുന്നു. അടൂർ സ്റ്റേഷനിലെ പോലീസുകാരനും പന്തളം സ്റ്റേഷനിലെ പോലീസുകാരനും തമ്മിലാണ് തർക്കം ഉണ്ടായത്.
തിരുവോണനാളിൽ അടൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ക്വാട്ടേഴ്‌സിൽ ആരുമില്ലാത്ത സമയത്ത് പെൺസുഹൃത്തുമായി എത്തിയത് അയൽ ക്വാട്ടേഴ്‌സിൽ താമസിക്കുന്ന പോലീസുകാരൻ ചോദ്യം ചെയ്തതാണ് തർക്കത്തിനും തമ്മിലടിക്കും കാരണമെന്നാണ് വിവരം. സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
Comments