പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടാന പി ടി 7 ന്റെ രണ്ടു കണ്ണുകൾക്കും തിമിരം ബാധിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ അസാധ്യമാണെന്ന് ഡോക്ടർ അറിയിച്ചു. കൊമ്പന്‍റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്നമെന്നാണ് ഇപ്പോഴത്തെ നിഗമനം. ആനയെ ഇനി കൂട്ടിൽ കയറ്റേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പ്.
നാല് ദിവസം മുൻപാണ് ആനയുടെ ഇടത് കണ്ണിന്റെ ചികിത്സ ആരംഭിച്ചത്. ഈ മാസം ഏഴിനാണ് ആനയെ ചികിത്സക്കായി കൂട്ടിൽ നിന്ന് പുറത്തിറക്കിയത് . ആന ചികിത്സയോട് സഹകരിക്കുന്നുണ്ടെന്നും ശാന്തനാണെന്നും വനം വകുപ്പ് അറിയിച്ചു. എന്നാൽ, ശസ്ത്രക്രിയ അസാധ്യമായ അവസ്ഥയിലാണ് ഇപ്പോൾ. നേരത്തെ പിടി 7-ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടർമാർ രംഗത്ത് എത്തിയിരുന്നു.
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ എന്ന പിടി 7. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നിരന്തരം ഈ കാട്ടുകൊമ്പൻ അക്രമം നടത്തിയിരുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്.
















Comments