മാതാപിതാക്കളായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മാക്‌സ്വെല്ലും ഭാര്യ വിനിരാമനും. വെള്ളിയാഴ്ചയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. ലോഗൻ മാവെറിക്ക് മാക്സ്വെൽ എന്നാണ് കുഞ്ഞിന്റെ പേര്.
View this post on Instagram
“>
താരത്തിന്റെ ഹൃദയസ്പർശിയായ പോസ്റ്റിൽ കുഞ്ഞിന്റെ ചിത്രത്തിനൊടൊപ്പം പേരും ജനനത്തീയതിയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. 11.09.2023 // ലോഗൻ മാവെറിക്ക് മാക്സ്വെൽ, എന്നാണ് എഴുതിയിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി രംഗത്തെത്തിയത്. ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദമ്പതികൾക്ക് ആശംസകൾ അറിയിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
Comments