എറണാകുളം: തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. എസ്എഫ്‌ഐ ഗുണ്ടാ വിളയാട്ടത്തിൽ എബിവിപി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. എംജി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പനെ തുടർന്നാണ് അക്രമമുണ്ടായത്.
തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് എതിരെ നോമിനേഷൻ നൽകി എന്നതാണ് അക്രമത്തിന് കാരണം. എസ്എഫ്‌ഐയുടെ ഏകാധിപത്യത്തെ ചെറുക്കാനാണ് എബിപിവി നോമിനേഷൻ നൽകിയതെന്ന് പ്രവർത്തകർ പറയുന്നു.
ഒന്നിലധികം പ്രവർത്തകർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ എബിവിപി പ്രവർത്തകൻ അർജുനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments