കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞാണ് പിടിയിലായത്. കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. തൃശൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നാല് ലക്ഷം രൂപ വിലമതിയ്‌ക്കുന്ന അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായിരുന്നു. മാവേലിക്കര സ്വദേശി പ്രവീൺ, ചാരുംമൂട് സ്വദേശി അനന്തകൃഷ്ണൻ, മിഥുൻ, ഭരണിക്കാവ് സ്വദേശി സജിത് എന്നിവരാണ് പിടിയിലായത്. ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് കായംകുളത്തേക്ക് പോകവെയാണ് പ്രതികൾ പിടിയിലാകുന്നത്.
















Comments