ഏഷ്യാകപ്പിലെ തോല്‍വികള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് അത്രശുഭകരമായ വാര്‍ത്തകളല്ല. ടീമിലെ താരങ്ങള്‍ തമ്മില്‍ വലിയ സ്വരചേര്‍ച്ചയില്‍ അല്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് പാക് മാദ്ധ്യമങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്.
ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിന് ശേഷം ഡ്രെസിംഗ് റൂമിലെ വാഗ്വാദത്തിന്റെ വീഡിയോ അടക്കമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതില്‍ നായകന്‍ ബാബര്‍ അസമും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും തര്‍ക്കിക്കുന്നതാണ് കാണുന്നത്. താരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനല്ലാതിരുന്ന ബാബര്‍ ടീം അംഗങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെ നന്നായി കളിച്ച താരങ്ങളെ അഭിനന്ദിക്കണമെന്ന് ഷഹീന്‍ അഫ്രീദി ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന ബാബര്‍ നന്നായി കളിച്ചവര്‍ ആരൊക്കെയാണെന്ന് എനിക്കറിയാമെന്ന് തുറന്നടിച്ചു.
വാഗ്വാദം വീണ്ടും രൂക്ഷമായതോടെ മുഹമ്മദ് റിസ്വാനും പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്‌ബേണും ഇടപെടുകയായിരുന്നു.തൊട്ടുപിന്നാലെ ബാബര്‍ പ്രസ് കോണ്‍ഫറന്‍സിന് പോയി, ഇവിടെ നിന്ന് നേരെ ടീം ബസിലേക്ക് പോയ നായകന്‍ മറ്റ് താരങ്ങളോട് ഒരക്ഷരം മിണ്ടാതെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഒരുമത്സരമാണ് ഏഷ്യാകപ്പില്‍ പാകിസ്താന് ജയിക്കാനായത്. ഇന്ത്യയോട് കൂറ്റന്‍ തോല്‍വി വഴങ്ങിയ അവര്‍ ശ്രീലങ്കയോട് നിര്‍ണായക മത്സരത്തില്‍ തോറ്റ് പുറത്താവുകയായിരുന്നു.
بری خبر، افسوسناک خبر، دکھ بھری خبر۔۔۔
بدقسمتی نے پاکستان کرکٹ ٹیم کو اپنے گھیرے میں لے لیا۔۔ ☹️ pic.twitter.com/wmsCPByBzK— Ejaz Wasim Bakhri (@ejazwasim) September 16, 2023
“>
Comments