കാബൂൾ: വിനോദസഞ്ചാരികളെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിച്ച് താലിബാൻ ഭരണകൂടം. ലോകത്തെ സമാധനം കിട്ടുന്ന ഏകസ്ഥലം അഫ്ഗാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുന്നത്. താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പാരടി(അനുകരണ) അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുദ്ധം അവസാനിച്ചതിനാൽ അഫ്ഗാനിസ്ഥാനിൽ നിങ്ങൾ സുരക്ഷിതരായിരിക്കുമെന്നും താലിബാൻ നിങ്ങളെ മോചനദ്രവ്യത്തിനായി തടവിലാക്കില്ലെന്നും പറയുന്നുണ്ട്.
അമേരിക്കയെ പോലെയല്ല അഫ്ഗാൻ, അത് സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയാണെന്നും യാത്രികർക്കും ഹണിമൂണിന് പോകാനിരിക്കുന്ന ദമ്പതികൾക്കും അഫ്ഗാൻ സുരക്ഷിതമാണെന്ന് രാജ്യത്തിന്റെ ഔദ്യോഗിക(പാരടി അക്കൗണ്ട് ) പബ്ലിക് റിലേഷന്റെ എക്‌സ് അക്കൗണ്ടിൽ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിൽ താലിബാന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പരാടി അക്കൗണ്ട് ഇപ്പോൾ വൈറലാണ്.
കരുത്തരായ പരുഷന്മാരും പരമ്പരാഗത സ്ത്രീകളും താമസിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഈ ദിവസങ്ങളിൽ നിങ്ങൾ തടവിലാക്കുന്ന ഇന്ത്യക്കാരുടെ മോചനദ്രവ്യം എത്രയാണ് എന്നൊരാൾ ചോദിച്ചു. ഞങ്ങൾ സൂചിപ്പിച്ചതുപോലെ, തട്ടികൊണ്ട് പോകൽ ഇപ്പോൾ ഞങ്ങൾക്ക് ബിസിനസ്സല്ല. നിങ്ങൾ സംസ്‌കാരത്തെയും ആചാരങ്ങളെയും ബഹുമാനിക്കുകയും സ്വവർഗരതിയിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം നിങ്ങൾക്ക് സുഖമായിരിക്കും-പബ്ലിക് റിലേഷൻ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ മറുപടി നൽകിയത് ഇങ്ങനെയാണ്. അതേസമയം എക്‌സ് അക്കൗണ്ടിൽ വന്ന വാർത്ത വ്യാജമാണെന്നും താലിബാനെ പരിഹസിക്കാനായി ആരോ നിർമ്മിച്ച ഫേക്ക് അക്കൗണ്ട് ആണെന്നും കമ്മന്റുകളുണ്ട്.
Comments