കൊളംബോ: സിറാജ് തീക്കാറ്റായ ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് 51 റണ്‍സ് വിജയലക്ഷ്യം. 19.4 ഓവറില്‍ 50 റണ്‍സിന് ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സ അവസാനിച്ചു. ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാന്‍ അഗ്നി പകര്‍ന്നത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. അഞ്ചു റണ്‍സ് എക്‌സ്ട്രാ ഇനത്തിലാണ് ലങ്കയ്‌ക്ക് ലഭിച്ചത്. ഒമ്പത് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. 13 റണ്‍സുമായി ദുഷാന്‍ ഹേമന്ദ പുറത്താകാതെ നിന്നു. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ എണ്ണം പറഞ്ഞ അഞ്ചുവിക്കറ്റുകളാണ് സിറാജ് പിഴുതത്. ഓരോവറില്‍ ആറു വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്. മഴമൂലം വൈകി ആരംഭിച്ച മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാരില്‍ നിന്ന് ആദ്യ ഓവറുകളില്‍ കണ്ടത്.ഒരു മെയിഡനടക്കം ഏഴോവറില്‍ 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സിറാജ് രാജ്യാന്തര കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തത്.
ആദ്യ നാല് ഓവറില്‍ 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടു. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4) എന്നിവരെയാണ് ലങ്കയ്‌ക്ക് നഷ്ടമായത്. ആറാം ഓവറില്‍ ക്യാപ്റ്റന്‍ ശനകയെ കൂടാരം കയറ്റി സിറാജ് അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചു. റണ്‍സെടുക്കും മുന്നേയാണ് താരത്തിന്റെ കുറ്റി തെറിപ്പിച്ചത്. ദുനിത് വെല്ലാഗഗെ(8), പ്രമോദ് മധുഷാന്‍(1), മതീഷ പതിരാന(0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. പരിക്കേറ്റ അക്ഷറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ ടീമിലിടം നേടി.
















Comments