സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ ഇടയ്‌ക്കൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. രജനികാന്ത് ചേർത്ത് പിടിച്ചിരിക്കുന്ന ഒരു കുട്ടി താരം. അത് മറ്റാരുമല്ല ഹൃതിക് റോഷൻ ആണ്.
1986ലെ ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിലെ ഫോട്ടോയാണിത്. അദ്ദേഹത്തിന്റെ അച്ഛൻ രാകേഷ് റോഷൻ നിർമ്മിച്ച് ചെയ്തു അഭിനയിച്ച ചിത്രമാണ് ‘ഭഗവാൻ ദാദ’. ഈ ചിത്രത്തിൽ രജനികാന്തിന്റെ മകന്റെ വേഷത്തിലാണ് ഹൃത്വിക് എത്തിയത്.
ശ്രീദേവി, ടീന മുനിം, ഡാനി ടെൻസോങ്‌പ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം സംവിധാനം ചെയ്തത് ജെ ഓം പ്രകാശ്.
49 വയസ്സുള്ള ഹൃത്വിക് റോഷൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ്. അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ നൃത്തവൈദഗ്ധ്യവും പേര് കേട്ടതാണ്. ആറ് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് , അതിൽ നാലെണ്ണം മികച്ച നടനുള്ളതാണ്.
Comments