'പേമാരിയെ മറികടന്ന് സിറാജിന് അഗ്നി പടർത്താൻ കൈത്താങ്ങായവർക്ക് ആദരം'; മാൻ ഓഫ് ദ മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് താരം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

‘പേമാരിയെ മറികടന്ന് സിറാജിന് അഗ്നി പടർത്താൻ കൈത്താങ്ങായവർക്ക് ആദരം’; മാൻ ഓഫ് ദ മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 09:44 pm IST
FacebookTwitterWhatsAppTelegram

സിറാജിന്റെ തീ പടർത്തിയ പന്തുകളിൽ ലങ്ക കത്തിയമർന്നപ്പോൾ ഏഷ്യാകപ്പിൽ എട്ടാം കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. കളിയിലെ നായകൻ മുഹമ്മദ് സിറാജ് ഈ വിജയം ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്. കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട്  സ്റ്റാഫുകൾക്ക് തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് സമ്മാന തുകയായ 4.15 ലക്ഷം രൂപ നൽകിയിരിക്കുകയാണ് താരം.

മഴ കളിയെ ബാധിക്കാതിരിക്കാൻ ഗ്രൗണ്ടസ്മാൻമാർ നടത്തിയ പ്രയത്‌നങ്ങൾക്ക് ആദരവായിട്ടാണ് സിറാജ് തനിക്ക് കിട്ടിയ സമ്മാന തുക നൽകിയത്. മത്സര ദിവസങ്ങളിൽ മഴ പെയ്യുമ്പോൾ പിച്ചും ഔട്ട്ഫീൽഡും നനയാതിരിക്കാനും ഗ്രൗണ്ട് ഉണക്കാനും പ്രേമദാസ സ്റ്റേഡിയത്തിലെ സ്റ്റാഫുകൾ കഠിനധ്വാനം ചെയ്തിരുന്നു. ഈ പ്രയത്‌നമാണ് മത്സരം നടക്കാൻ കാരണമായത്. ഇവരുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലമായിട്ടാണ് സിറാജ് തുക നൽകുന്നത്.

ഇതിനു പുറമെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും 41.54 ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫുകൾക്കായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ”അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും കഠിനധ്വാനവുമാണ് ഏഷ്യാകപ്പ് 2023-ന് മറക്കാനാവാത്ത കാഴ്ച സമ്മാനിച്ചത്. പിച്ച് പെർഫക്ഷൻ മുതൽ ഔട്ട്ഫീൽഡുകൾ വരെ എല്ലാം മികച്ചതാണെന്ന് അവർ ഉറപ്പു വരുത്തി. ഈ പ്രയത്‌നമാണ് ക്രിക്കറ്റിനെ ആവേശത്തിലെത്തിച്ചത്. അവരുടെ മഹത്തായ സേവനങ്ങളെ നമുക്ക് ആദരിക്കാം”- ജയ് ഷാ എക്‌സിൽ കുറിച്ചു.

🏏🏟️ Big Shoutout to the Unsung Heroes of Cricket! 🙌

The Asian Cricket Council (ACC) and Sri Lanka Cricket (SLC) are proud to announce a well-deserved prize money of USD 50,000 for the dedicated curators and groundsmen at Colombo and Kandy. 🏆

Their unwavering commitment and…

— Jay Shah (@JayShah) September 17, 2023

“>

 

മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ ലങ്കൻ ബാറ്റർമാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യൻ പേസർമാരിൽ നിന്ന് ആദ്യ ഓവറുകളിൽ കണ്ടത്. ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാൻ അഗ്‌നി പകർന്നത്. ഹാർദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഏകദിനത്തിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ
മത്സരങ്ങളിൽ 50 വിക്കറ്റുകൾ തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് സിറാജ്.

Tags: India vs Sri LankaMohammed SirajAsia Cup
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies