ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനും; പ്രഖ്യാപനവുമായി യുനെസ്‌കോ; ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ലോക പൈതൃക പട്ടികയിൽ ശാന്തിനികേതനും; പ്രഖ്യാപനവുമായി യുനെസ്‌കോ; ഓരോ ഭാരതീയർക്കും ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2023, 09:52 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആ പ്രഖ്യാപനം നടത്തി യുനെസ്‌കോ. കൊൽക്കത്തയിലെ ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചു. ഏറെ നാളായുള്ള ഇന്ത്യയുടെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു യുനെസ്‌കോയുടെ പ്രഖ്യാപനം.

🔴BREAKING!

New inscription on the @UNESCO #WorldHeritage List: Santiniketan, #India 🇮🇳. Congratulations! 👏👏

➡️ https://t.co/69Xvi4BtYv #45WHC pic.twitter.com/6RAVmNGXXq

— UNESCO 🏛️ #Education #Sciences #Culture 🇺🇳 (@UNESCO) September 17, 2023

മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്‌സ് ആൻഡ് സൈറ്റ്‌സ് എന്ന സംഘടനയായിരുന്നു ശുപാർശ നൽകിയത്. ഇന്ത്യയുടെ സംസ്‌കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം യാഥാർത്ഥ്യമാവുമെന്നും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചിരുന്നു. തുടർന്നാണ് ശാന്തിനികേതനെ പട്ടികയിലുൾപ്പെടുത്തിയെന്ന യുനെസ്കോയുടെ പ്രഖ്യാപനമുണ്ടാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ സന്തോഷം പങ്കുവച്ച കുറിപ്പും എക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

രവീന്ദ്രനാഥ ടാഗോറിന്റെ ദർശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Delighted that Santiniketan, an embodiment of Gurudev Rabindranath Tagore's vision and India's rich cultural heritage, has been inscribed on the @UNESCO World Heritage List. This is a proud moment for all Indians. https://t.co/Um0UUACsnk

— Narendra Modi (@narendramodi) September 17, 2023

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചപ്പോൾ സമ്മാനമായി ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ചായിരുന്നു രവീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ പടുത്തുയർത്തിയത്. പ്രകൃതിയിൽ ലയിച്ചു ചേർന്നു ധ്യാനനിരതമായ ജീവിതം നയിക്കാൻ ഉതകുന്നതായിരുന്നു ഇവിടുത്തെ അന്തരീക്ഷം. ഹരിതാഭ സൗന്ദര്യത്തിന് നടുവിലാണ് ശാന്തിനികേതൻ പണിതുയർത്തിയത്. 1901ൽ കേവലം 5 കുട്ടികളുമായി ആരംഭിച്ച ശാന്തിനികേതൻ സ്‌കൂളിൽ ഗുരുകുല മാത്യകയിലായിരുന്നു വിദ്യാഭ്യാസം. മാവുകളുടെയും മറ്റ് മരങ്ങളുടെയും തണലിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പൺ ക്ലാസ് റൂമുകളിലാണ് ഇവിടെ പഠനം നടക്കുന്നത്. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലാണ് ശാന്തിനികേതൻ സ്ഥിതിചെയ്യുന്നത്.

Tags: World Heritage ListunescoRabindranath TagoreSantiniketan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies